Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒറ്റമരുന്നിൽ തുരത്താം...

ഒറ്റമരുന്നിൽ തുരത്താം രണ്ട്​ രോഗങ്ങളെ

text_fields
bookmark_border
ഗുരുവായൂര്‍: നഗരസഭാതല റുെബല്ല,- മീസിൽസ് പ്രതിരോധ കുത്തിവെപ്പ് അധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ.പി. വിനോദ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എം. രതി, ഡോ. ലസിത, ഡോ. അനൂപ്, ഹെൽത്ത് സൂപ്പർവൈസർ കെ.എസ്. ലക്ഷ്മണൻ, ലതിക എന്നിവർ സംസാരിച്ചു. ഗുരുവായൂർ: പ്രതിരോധ കുത്തിവെപ്പി​െൻറ പ്രചാരണാർഥം പൂക്കോട്‌ പ്രാഥമിക ആരോഗ്യ കേന്ദ്രത്തി​െൻറ ആഭിമുഖ്യത്തിൽ റാലി സംഘടിപ്പിച്ചു. കൗൺസിലർ എം.എ. ഷാഹിന ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫിസർ ഡോ. ലസിത, ഹെൽത്ത് ഇൻസ്പെക്ടർ കെ. സുകുമാരൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സെബി വർഗീസ്, വി. യൂനസ്, കെ. അജയ് കുമാർ, പി. സോളിമോൻ എന്നിവർ സംസാരിച്ചു. തൊഴിയൂർ സ​െൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലിലെ കുട്ടികളും റാലിയിൽ പങ്കെടുത്തു. പാവറട്ടി: വെങ്കിടങ്ങ് പഞ്ചായത്ത് തല കാമ്പയിൻ പ്രസിഡൻറ് രതി എം. ശങ്കർ ഉദ്ഘാടനം ചെയ്തു. കുണ്ടഴിയൂർ ജി.എം.യു.പി സ്കൂളിലെ വിദ്യാർഥികൾക്ക് വാക്സിൻ നൽകി. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സജ സാദത്ത്, ശോഭന മുരളി, ഡോക്ടർ കെ.സി. പ്രവീൺ, സ്കൂൾ പി.ടി.എ പ്രസിഡൻറ് ടി.ആർ. സുരേന്ദ്രൻ, ഹെഡ്മിസ്ട്രസ് ടി.കെ. ശാന്ത, ഹെൽത്ത് ഇൻസ്പെക്ടർമാരായ മനോജ്, ജിതിൻ എന്നിവർ പങ്കെടുത്തു. പാവറട്ടി: മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡൻറ് ലതി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എ.കെ. ഹുസൈൻ അധ്യക്ഷത വഹിച്ചു. മുല്ലശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. കെ.ടി. സുജ ആമുഖ പ്രഭാഷണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡൻറ് വി.കെ. രവീന്ദ്രൻ, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജെന്നി ജോസഫ്, ബ്ലോക്ക് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ജിഷ പ്രമോദ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ചന്ദ്രകല മനോജ്, ഹെൽത്ത് സൂപ്പർ വൈസർ കെ.ജി. ഗോപിനാഥ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story