Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസഹകരിക്കില്ലെന്ന...

സഹകരിക്കില്ലെന്ന തീരുമാനം നേതാവ്​ ലംഘിച്ചു; ഐ ഗ്രൂപ്പിൽ ഭിന്നത

text_fields
bookmark_border
ചാവക്കാട്: ഒൗദ്യോഗിക നേതൃത്വവുമായി ഉടക്കിനിൽക്കുന്ന മേഖലയിലെ കോൺഗ്രസ്-െഎ വിഭാഗത്തിൽ ഭിന്നത. പുറത്താക്കപ്പെട്ട ബ്ലോക്ക് മുൻ പ്രസിഡൻറ് സി.എ. ഗോപപ്രതാപനെ തിരിച്ചെടുക്കാതെ ഒൗദ്യോഗിക യോഗങ്ങളിൽ എ ഗ്രൂപ്പുമായി സഹകരിക്കില്ലെന്ന തീരുമാനം ഐ ഗ്രൂപ് നേതാവ് ലംഘിച്ചതാണ് ഭിന്നതക്ക് കാരണം. തീരുമാനം ലംഘിച്ച നടപടിക്കെതിരെ െഎ വിഭാഗം നേതാക്കൾ രംഗത്തെത്തി. ഗാന്ധിജയന്തിയോടനുബന്ധിച്ച് പുന്നയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉപവാസത്തിലാണ് മണ്ഡലത്തിൽനിന്നുള്ള ഐ ഗ്രൂപ് നേതാവ് ഗ്രൂപ് തീരുമാനത്തിനു വിരുദ്ധമായി എ വിഭാഗത്തോടൊപ്പം വേദി പങ്കിട്ടത്. ഹനീഫ വധക്കേസിൽ ആരോപണ വിധേയനായതിനെ തുടർന്നാണ് സി.എ. ഗോപപ്രതാപനെതിരെ പാർട്ടി നടപടി സ്വീകരിച്ചത്. അദ്ദേഹത്തെ തിരിച്ചെടുക്കാതെ ഗുരുവായൂർ, വടക്കേക്കാട് ബ്ലോക്കുകളിൽ ഒന്നിച്ചുള്ള പ്രവർത്തനം വേണ്ടെന്ന് െഎ ഗ്രൂപ് തീരുമാനിച്ചിരുന്നു. തീരുമാനമെടുത്തവരിൽ പ്രധാനിയായ നേതാക്കളിലൊരാൾ തന്നെ അത് ലംഘിച്ചതിൽ പുന്നയൂരിലേതുൾെപ്പടെ ഐ ഗ്രൂപ് പ്രവർത്തകരിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്. പുന്നയൂർ, പുന്നയൂർക്കുളം, വടക്കേക്കാട് തുടങ്ങിയ മേഖലയിലെല്ലാം ഐ വിഭാഗം കെ. കരുണാകരൻ ഫൗണ്ടേഷ​െൻറ പേരിലും യൂത്ത് കോൺഗ്രസി​െൻറ പേരിലുമൊക്കെയാണ് ഗാന്ധിജയന്തി ആഘോഷിച്ചത്. മാറിമാറി വന്ന നാല് അന്വേഷണ സംഘം തെളിവുണ്ടാക്കാൻ ശ്രമിച്ചിട്ടും ഗോപപ്രതാപനെതിരെ ഇതുവരെ ഒന്നിനും കഴിഞ്ഞിെല്ലന്ന് െഎ ഗ്രൂപ് നേതാക്കൾ പറഞ്ഞു. കഴിഞ്ഞ പഞ്ചായത്ത്, നഗരസഭ, നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഗോപപ്രതാപനെ തിരിച്ചെടുക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നതായി അണികൾ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story