Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയപാത തകർച്ച: യോഗം...

ദേശീയപാത തകർച്ച: യോഗം ഇന്ന്

text_fields
bookmark_border
ചാവക്കാട്: ദേശീയപാത അറ്റകുറ്റപ്പണി സംബന്ധിച്ച് തീരുമാനമെടുക്കാൻ ബുധനാഴ്ച കലക്ടർ യോഗം വിളിച്ചതായി കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ അറിയിച്ചു. വൈകുന്നേരം നാലിന് കലക്ടറേറ്റിൽ നടക്കുന്ന യോഗത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കും. 'ആർഭാട വിവാഹങ്ങൾക്ക് നികുതി ചുമത്തണം' ചാവക്കാട്: സ്ത്രീധനവും ആർഭാട വിവാഹവും സാമൂഹിക വിപത്താണെന്നും സമൂഹം ഈ വിപത്തിനെതിരെ ഒന്നിക്കണമെന്നും സ്ത്രീധനരഹിത സമൂഹം തൃശൂർ ജില്ല ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു. ആർഭാട വിവാഹങ്ങൾക്ക് നികുതി ചുമത്തണമെന്ന് ആവശ്യപ്പെട്ടു. എസ്.ആർ.എസി​െൻറ മെംബർഷിപ് കാമ്പയിൻ സംസ്ഥാന പ്രസിഡൻറ് സുധീർ അബ്ദുൾ ഖാദർ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഉമ്മർ മുക്കണ്ടത്തിന് നൽകി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് റോളി ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന.സെക്രട്ടറി അൻവർ വിഷയാവതരണം നടത്തി. ഡോ. കബീർ മൗലവി, അഷറഫ് പൂച്ചാക്കൽ, ഡൊമനിക്, എസ്. രാജേഷ്, ഫൗസിയ ആസാദ്, അസ്ഹർ കരുപടന്ന, ഷറഫുദ്ദീൻ മുനക്കകടവ് എന്നിവർ സംസാരിച്ചു. ബൈജു പൊൻമാണി സ്വാഗതവും ഹബീബ് ചെമ്മാപ്പിള്ളി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story