Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവൈലത്തൂർ നാടകോത്സവം...

വൈലത്തൂർ നാടകോത്സവം സമാപിച്ചു; 'മനസ്സാക്ഷിയുള്ള സാക്ഷി' മികച്ച നാടകം

text_fields
bookmark_border
വടക്കേക്കാട്: സർക്കാറും മാധ്യമങ്ങളും അവഗണിച്ച കാലത്ത് കേരളത്തിലെ ലക്ഷക്കണക്കായ പ്രേക്ഷകരാണ് നാടകത്തെ ജനകീയ കലയായി അംഗീകരിച്ചതെന്ന് മുതിർന്ന നാടകപ്രവർത്തകനും സംഗീതനാടക അക്കാദമി മുൻ ചെയർമാനുമായ സി.എൽ. ജോസ്. വൈലത്തൂർ സ​െൻറ് സിറിയക് പള്ളി കെ.സി.വൈ.എം, സി.എൽ.സി സംഘടിപ്പിച്ച നാടകോത്സവത്തിൽ 101 കലാകാരന്മാരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നടൻ ശിവജി ഗുരുവായൂർ മുഖ്യപ്രഭാഷണം നടത്തി. കിഡ്നി ഫൗണ്ടേഷൻ ചെയർമാനും നോട്ടോ അംബാസഡറുമായ ഇടവക വികാരി ഫാ. ഡേവിസ് ചിറമേൽ അധ്യക്ഷത വഹിച്ചു. വടക്കേക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.എം.കെ. നബീൽ, ദൂരദർശൻ മുൻ ഡയറക്ടർ ഡോ. സി.കെ. തോമസ്, ഫാ. പോൾ കാട്ടൂക്കാരൻ, രംഗചേതന പ്രസിഡൻറ് ഇ.ടി. വർഗീസ്, രവി കേച്ചേരി എന്നിവർ സംസാരിച്ചു. അവശകലാകാരന്മാർക്ക് ധനസഹായം വിതരണം ചെയ്തു. അഞ്ചുദിവസമായി നടന്ന നാടകോത്സവത്തിൽ 'കാഞ്ഞിരപ്പള്ളി അമലയുടെ മനസ്സാക്ഷിയുള്ള സാക്ഷി' മികച്ച നാടകമായും 'ഒരു സഹയാത്രിക​െൻറ ഡയറിക്കുറിപ്പ്' ജനപ്രിയ നാടകമായും തിരഞ്ഞെടുക്കപ്പെട്ടു. 'ഒളിമ്പ്യൻ ചക്രപാണി'യിൽ അഭിനയിച്ച കണ്ണൂർ വാസുട്ടിയാണ് മികച്ച നടൻ. 'വനിത പൊലീസി'ൽ അഭിനയിച്ച വിനോദിനി നടിയും ജോഷി നമ്പിക്കടവ് ഹാസ്യനടനുമാണ്. പുരസ്കാര വിതരണം പിന്നീട് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story