Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമതേതര വിദ്യാർഥി...

മതേതര വിദ്യാർഥി കൂട്ടായ്മ

text_fields
bookmark_border
കുന്നംകുളം: 'വരൂ നമുക്ക് ഒരുമിച്ച് പാടാം, ഫാഷിസത്തിനെതിരെ' എന്ന പ്രമേയത്തില്‍ എസ്.എസ്.എഫ് കുന്നംകുളത്ത് ഒരുക്കിയ സമസ്ത കേന്ദ്ര മുശാവറ അംഗം താഴപ്ര മുഹ്യിദ്ദീന്‍കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ്.എസ്‌.എഫ് ജില്ല പ്രസിഡൻറ് കെ.ബി. മുഹമ്മദ് ബഷീര്‍ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. ഫാ. പത്രോസ് ബദനി കുന്നംകുളം, ജില്ല പഞ്ചായത്ത് അംഗം ജയശങ്കർ, ഗിന്നസ് സത്താര്‍ ആദൂര്‍ എന്നിവര്‍ സ്നേഹ സന്ദേശം നല്‍കി. ശക്കീര്‍ അരിമ്പ്ര മുഖ്യപ്രഭാഷണം നടത്തി. കേരള മുസ്ലിം ജമാഅത്ത് ജില്ല ജന. സെക്രട്ടറി പി.യു. അലി, സെക്രട്ടറി അശ്റഫ് ഒളരി, എസ്.വൈ.എസ് ജില്ല ജന.സെക്രട്ടറി എം.എം. ഇബ്രാഹിം, ഫിനാന്‍സ് സെക്രട്ടറി നൗഷാദ് മൂന്നുപീടിക, വൈസ് പ്രസിഡൻറുമാരായ അബ്ദുല്‍ വഹാബ് സഅദി, അബ്ദുല്‍ അസീസ് നിസാമി, സെക്രട്ടറി അബ്ദുല്‍ വഹാബ് വരവൂർ, ജംയ്യതുല്‍ മുഅല്ലിമീന്‍ ജില്ല പ്രസിഡൻറ് മുഹമ്മദലി സഅദി, ജന. സെക്രട്ടറി സുധീര്‍ സഖാഫി, സാന്ത്വനം ജില്ല േകാഒാഡിനേറ്റര്‍ ബഷീര്‍ അശ്റഫി ചേര്‍പ്പ്, ടി.എ. അലി അക്ബര്‍ എന്നിവര്‍ പെങ്കടുത്തു. എസ്.എസ്‌.എഫ് ജില്ല ജന.സെക്രട്ടറി പി.എം. സൈഫുദ്ദീന്‍ സ്വാഗതവും ഡിവിഷന്‍ സെക്രട്ടറി ഷിഹാബുദ്ദീന്‍ നൂറാനി നന്ദിയും പറഞ്ഞു. സൗഹൃദ ചിന്ത് നവ്യാനുഭവം നല്‍കി. സ്നേഹ പുസ്തകത്തി​െൻറ പ്രകാശനവും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story