Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലഹരിമുക്തിക്ക്​ ജനകീയ...

ലഹരിമുക്തിക്ക്​ ജനകീയ ഇടപെടൽ പോംവഴി ^മന്ത്രി എ.സി. മൊയ്തീൻ

text_fields
bookmark_border
ലഹരിമുക്തിക്ക് ജനകീയ ഇടപെടൽ പോംവഴി -മന്ത്രി എ.സി. മൊയ്തീൻ തൃശൂര്‍: ജനകീയ ഇടപെടലുകളാണ് ലഹരിയില്‍നിന്ന് മുക്തി നേടാനുള്ള പോംവഴിയെന്ന് മന്ത്രി എ.സി. മൊയ്തീൻ. ബോധവത്കരണ പ്രവര്‍ത്തനങ്ങളിലൂടെ പുകവലിയുടെ ഉപയോഗം കുറച്ചുകൊണ്ടുവരാന്‍ സാധിച്ചത് ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു. എക്സൈസ് വകുപ്പി​െൻറ ഗാന്ധിജയന്തി വാരാചരണവും ലഹരിവിരുദ്ധ ബോധത്കരണ സമ്മേളനവും തൃശൂര്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗിക്കുന്നവര്‍ക്കെതിരെ വിവരം തരുന്നവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും എക്സൈസ് വകുപ്പിനും കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സ്കൂള്‍ കുട്ടികളെപ്പോലും മയക്കുമരുന്ന് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് വ്യാപകമാവുകയാണെന്ന് അധ്യക്ഷത വഹിച്ച മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. സമ്മേളനത്തിന് തുടക്കം കുറിച്ച് നടന്ന ലഹരിവിരുദ്ധ റാലിയില്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാതലത്തില്‍ നടത്തിയ കൈയെഴുത്ത് മാസിക മത്സരത്തില്‍ കോളജ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ വിമല കോളജ്, ഹയര്‍സെക്കന്‍ഡറി തലത്തില്‍ ഒന്നാമതെത്തിയ വേലൂര്‍ സ​െൻറ് ജോസഫ്സ് സ്കൂള്‍, ഹൈസ്കൂള്‍ വിഭാഗം ജേതാക്കള്‍ പുത്തന്‍ചിറ തെക്കുംമുറി ഹൈസ്കൂള്‍ എന്നിവര്‍ക്ക് സമ്മാനം നല്‍കി. ലഹരി വിരുദ്ധ സന്ദേശവുമായി സംഗീത സംവിധായകന്‍ മോഹന്‍ സിത്താര സംവിധാനം ചെയ്ത ഹ്രസ്വചിത്രം വേദിയില്‍ പ്രദര്‍ശിപ്പിച്ചു. മേയര്‍ അജിത ജയരാജന്‍, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാര്‍, കൗണ്‍സിലര്‍ കെ. മഹേഷ്, മോഹന്‍ സിത്താര, കെ.എസ്.ഇ.ഒ.എ ജില്ല പ്രസിഡൻറ് കെ.കെ. ശശിധരന്‍, ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ ടി.വി. റാഫേല്‍, എക്സൈസ് സി.െഎ ജി. ഹരികൃഷ്ണപിള്ള എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story