Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right​വിദ്യാഭ്യാസ രംഗത്ത്​...

​വിദ്യാഭ്യാസ രംഗത്ത്​ കേരളം രാജ്യത്തെ ആദ്യ ഡിജിറ്റൽ സംസ്​ഥാനമാകും ^മന്ത്രി രവീന്ദ്രനാഥ്​

text_fields
bookmark_border
വിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തെ ആദ്യ ഡിജിറ്റൽ സംസ്ഥാനമാകും -മന്ത്രി രവീന്ദ്രനാഥ് തൃശൂർ: ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്തെ ആദ്യ ‍ഡിജിറ്റല്‍ സംസ്ഥാനമാവുകയാണ് കേരളമെന്ന് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ദിനാചരണത്തി​െൻറ ഭാഗമായി 'കൈറ്റ്' (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജുക്കേഷന്‍) നേതൃത്വത്തില്‍ നടത്തിയ സ്വതന്ത്ര സോഫ്‍റ്റ്‌വെയര്‍ ഇൻസ്റ്റാള്‍ ഫെസ്റ്റി​െൻറ സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ ഗവ. മോഡല്‍ ബോയ്സ് ഹൈസ്കൂളിലെ കൈറ്റ് ജില്ല ഓഫിസില്‍ നിർവഹിക്കുകയായിരുന്നു മന്ത്രി. ഉടമാവകാശമുള്ള സോഫ്റ്റ്‌വെയറുകള്‍ അവരുടെ താൽപര്യമാണ് സംരക്ഷിക്കുന്നത്. എന്നാൽ, സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ പൂര്‍ണതയുടെ ആവിഷ്കാരമാണ്. കുട്ടികളെ ചോദ്യം ചോദിക്കാന്‍ പ്രാപ്തരാക്കുന്നതിലൂടെ സ്വതന്ത്ര ചിന്ത വളര്‍ത്തുകയും അതിലൂടെ തനത് അഭിപ്രായങ്ങള്‍ പകര്‍ത്തി ആശയങ്ങൾ സ്വന്തമായി രൂപകല്‍പന ചെയ്യാന്‍ സജ്ജമാക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ രീതിയാണ് വളരേണ്ടതെന്നും മന്ത്രി പറഞ്ഞു. കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു. ഓണ്‍ ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത 420 കമ്പ്യൂട്ടറുകളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഇൻസ്റ്റാള്‍ ചെയ്തു. കൈറ്റ് ജില്ല കോഒാഡിനേറ്റര്‍ സി.കെ. അജയ്കുമാര്‍ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story