Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസി.എച്ച്​...

സി.എച്ച്​ രാഷ്​ട്രീയത്തെ സക്രിയമായി ഉപയോഗപ്പെടുത്തിയ നേതാവ്​ ^പി.എം. സാദിഖലി

text_fields
bookmark_border
സി.എച്ച് രാഷ്ട്രീയത്തെ സക്രിയമായി ഉപയോഗപ്പെടുത്തിയ നേതാവ് -പി.എം. സാദിഖലി വാടാനപ്പള്ളി: രാഷ്ട്രീയത്തെ സക്രിയമായി ഉപയോഗപ്പെടുത്തിയ നേതാവായിരുന്നു സി.എച്ച്. മുഹമ്മദ് കോയയെന്ന് മുസ്‌ലിം യൂത്ത്‌ ലീഗ്‌ മുൻ സംസ്ഥാന പ്രസിഡൻറ് പി.എം. സാദിഖലി പറഞ്ഞു. സി.എച്ചി​െൻറ ചരമ ദിനത്തോടനുബന്ധിച്ച്‌ തൃത്തല്ലൂർ കെ.എം.എച്ച്‌.എം ബനാത്‌ അനാഥ-അഗതി മന്ദിരത്തിൽ 'സി.എച്ചി​െൻറ ജീവിത ദർശനം' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ നേതാവ് എന്നതിനപ്പുറം സി.എച്ച് സമസ്ത മണ്ഡലങ്ങളിലും നിറഞ്ഞുനിന്ന ബഹുമുഖ പ്രതിഭയായിരുന്നു. ഒരു സമുദായത്തെ പ്രതിനിധാനം ചെയ്യുേമ്പാഴും ഇതര ജനവിഭാഗങ്ങളുടെയും ഹൃദയത്തിൽ ഇടം നേടി എന്നതാണ് സി.എച്ചി​െൻറ സവിശേഷതയെന്നും അദ്ദേഹം പറഞ്ഞു. കെ.എം.എച്ച്‌.എം സെക്രട്ടറി സി.എ. മുഹമ്മദ്‌ റഷീദ്‌ അധ്യക്ഷത വഹിച്ചു. വർക്കിങ് പ്രസിഡൻറ് എ.കെ. അബ്ദുൽ ഖാദർ, മാനേജർ നവാസ്‌ അൽ കൗസരി, കെ.എം.എച്ച്‌.എം ലീഡർ എം.എസ്‌. ഫർഹാന, പി.എസ്‌. ദിൽഷ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story