Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബേക്ക് എക്സ്പോ ആറിന്...

ബേക്ക് എക്സ്പോ ആറിന് തുടങ്ങും

text_fields
bookmark_border
തൃശൂർ: ബേക്കേഴ്സ് അസോസിയേഷൻ കേരള നടത്തുന്ന 'ബേക്ക് എക്സ്പോ' മൂന്നാം പതിപ്പ് ഇൗ മാസം ആറു മുതൽ എട്ടു വരെ ലുലു കൺവെൻഷൻ സ​െൻററിൽ നടക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള ബേക്കറിയുമായി ബന്ധപ്പെട്ട 400ഒാളം സ്ഥാപനങ്ങൾ പെങ്കടുക്കും. 15,000ത്തോളം ബേക്കറി സംരംഭകരും ജീവനക്കാരും പ്രദർശനത്തിനെത്തും. അഞ്ചിന് വൈകീട്ട് അഞ്ചിന് ഇന്ത്യൻ സർക്കസ് കുലപതി ജമിനി ശങ്കരൻ പതാക ഉയർത്തും. അനുമോദനസമ്മേളനം അഷ്ടമൂർത്തി ഉദ്ഘാടനം ചെയ്യും. നാലിന് വൈകീട്ട് അഞ്ചിന് കേരളത്തിലെ എല്ലാ ബേക്കറികളും സ്വന്തം സ്ഥാപനത്തിൽ ഉൽപാദിപ്പിച്ച മധുരപലഹാരങ്ങൾ വിതരണം ചെയ്യും. രാവിലെ 10 മുതൽ പ്രദർശനം സന്ദർശകർക്കായി തുറക്കും. സെമിനാറുകളും നടക്കും. മന്ത്രിമാരായ വി.എസ്. സുനിൽകുമാർ, എ.സി. മൊയ്തീൻ എന്നിവർ പങ്കെടുക്കും. ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേഷൻ ദേശീയ പ്രസിഡൻറ് പി.എം. ശങ്കരൻ, ബേക്കേഴ്സ് അസോസിയേഷൻ കേരള പ്രസിഡൻറ് വിജേഷ് വിശ്വനാഥ്, ജനറൽ സെക്രട്ടറി റോയൽ നൗഷാദ്, വൈസ് പ്രസിഡൻറ് വി.ആർ. സുബ്രഹ്മണ്യൻ, കിരൺ എസ്. പാലക്കൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story