Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയപാത -നിർമാണ...

ദേശീയപാത -നിർമാണ കമ്പനിക്കെതിരെ കലക്ടര്‍ നടപടിക്ക്​

text_fields
bookmark_border
ചാലക്കുടി: ദേശീയപാത നിർമാണത്തി​െൻറ ഭാഗമായ അനുബന്ധ പ്രവൃത്തികള്‍ സമയനിഷ്ഠമായി പൂര്‍ത്തിയാക്കാത്തതിന് നിർമാണ കമ്പനിക്കെതിരെ കലക്ടര്‍ നടപടിക്കൊരുങ്ങുന്നു. പ്രവൃത്തികളുടെ 80 ശതമാനം പൂര്‍ത്തീകരിച്ച ശേഷമെ ടോള്‍ പിരിക്കാവൂ എന്നാണ് വ്യവസ്ഥ. എന്നാല്‍, കറുകുറ്റി മുതല്‍ മണ്ണുത്തി വരെ ഭാഗത്ത് ഇപ്പോഴും സർവിസ് റോഡ് അടക്കമുള്ള പണികൾ പൂര്‍ത്തീകരിച്ചിട്ടില്ല. സർവിസ് റോഡിന് പുറമെ വഴിവിളക്കുകള്‍, കാനകള്‍ എന്നിവയാണ് പൂര്‍ത്തിയാകാത്തത്. ചാലക്കുടി നഗരസഭ ജങ്ഷനിലെ അടിപ്പാത, സൗത് ജങ്ഷനിലെ കാന തുടങ്ങിയവയും പൂര്‍ത്തിയായിട്ടില്ല. നിർമാണം ഉടന്‍ പൂര്‍ത്തീകരിക്കണം എന്നാവശ്യപ്പെട്ട് ബി.ഡി. ദേവസി എം.എല്‍.എ പരാതി നൽകിയിരുന്നു. തുടർന്ന് കലക്ടറുടെ നിര്‍ദേശപ്രകാരം ഉദ്യോഗസ്ഥ സംഘം പരിശോധനക്കെത്തി. പരിശോധന സംഘത്തി​െൻറ റിപ്പോര്‍ട്ട് കലക്ടര്‍ അടുത്ത ദിവസം സര്‍ക്കാറിന് സമര്‍പ്പിക്കും. നിർമാണം ഉടൻ പൂർത്തിയാക്കാൻ ഒരു വര്‍ഷം മുമ്പ് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ നിർമാണ കമ്പനിക്ക് കര്‍ശന നിര്‍ദേശം നൽകിയിരുന്നു. എന്നിട്ടും കമ്പനി അനങ്ങിയിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story