Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅത്ഭുത ബാലനായി നയൻ...

അത്ഭുത ബാലനായി നയൻ ശ്യാം

text_fields
bookmark_border
തൃശൂർ: ഒാട്ടിസം ബാധിച്ചതിനാൽ സംസാര ശേഷിയില്ല. സ്കൂൾ വിദ്യാഭ്യാസത്തിനും സാഹചര്യം അനുകൂലമല്ല. പക്ഷെ, നയൻ ശ്യാം എന്ന എട്ടു വയസ്സുകാരൻ കൈാര്യം െചയ്യുന്നത് സംസ്കൃതം അടക്കം 10 ഭാഷകൾ. ഇതിനകം നിരവധി കവിതകളും ലേഖനങ്ങളും എഴുതി. ഒരു ഹ്രസ്വചിത്രത്തിന് തിരക്കഥ രചിച്ചു. നയ​െൻറ ഒരു പുസ്തവും പുറത്തിറങ്ങി. കൊട്ടാരക്കര പുത്തൂരിലെ ബിസിനസുകാരനായ ശ്യാമി​െൻറ മകനാണ് നയൻ. വിശ്വസിക്കാൻ പ്രയാസമുള്ള കാര്യങ്ങളാണ് കൊച്ചു നയനെ ചുറ്റിപ്പറ്റിയുള്ളത്. ഇതെല്ലാം എങ്ങനെ പഠിച്ചുവെന്ന് ആരെങ്കിലും ചോദിച്ചാൽ നയൻ ലാപ്ടോപ്പിലൂടെ എഴുതിക്കാണിക്കും- എല്ലാം ദൈവാനുഗ്രഹം. പ്രായത്തി​െൻറയടക്കം ഒേട്ടറെ പരിമിതികളുണ്ടായിട്ടും അതിനെയെല്ലാം മറികടന്ന് അത്ഭുത ബാലനായ നയൻ തിങ്കളാഴ്ച സാംസ്കാരിക നഗരത്തിലെത്തി. മാനസിക വൈകല്യമുള്ള കുട്ടികളുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ 'അംഹ'യുടെ വാർഷികം ഉദ്ഘാടനം ചെയ്യാനാണ് നയൻ എത്തിയത്. നിലവിളക്ക് കൊളുത്തിയായിരുന്നു ഉദ്ഘാടനം. അറബി, ജർമൻ, സംസ്കൃതം, ബംഗാളി തുടങ്ങി 10 ഭാഷകൾ നയന് അറിയാമെന്ന് അമ്മ പ്രിയങ്ക പറയുന്നു. 10 കവിതകളും അഞ്ച് ലേഖനങ്ങളും 25 ചോദ്യോത്തരങ്ങളും അടങ്ങുന്ന 'ജേണി ഒാഫ് മൈ സോൾ' എന്ന പുസ്തകം തിരുവനന്തപുരം പ്രസ്ക്ലബിൽ മന്ത്രി രവീന്ദ്രനാഥാണ് പ്രകാശനം ചെയ്തത്. 'സൈലൻറ് ഇൻ മൊബൈൽ' എന്ന ഹ്രസ്വസിനിമയുടെ തിരക്കഥ കൊല്ലത്ത് നടൻ മുകേഷാണ് പുറത്തിറക്കിയത്. സഹോദരി ശിവപ്രിയ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story