Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആളൂർ സാമൂഹികാരോഗ്യ...

ആളൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിെൻറ ക്വാർട്ടേഴ്സുകൾ കാടുകയറുന്നു

text_fields
bookmark_border
മാള: ആളൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ക്വാർട്ടേഴ്സുകൾ കാടുകയറി നശിക്കുന്നു. ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും താമസിക്കുന്നതിനായി നിർമിച്ച നാല് ക്വാർട്ടേഴ്സുകളാണ് കാട് കയറിയത്. മാള ബ്ലോക്ക് പഞ്ചായത്തി​െൻറ കീഴിലാണ് ആളൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രവും ക്വാർട്ടേഴ്സുമുള്ളത്. ഏറക്കാലമായി ശോച്യാവസ്ഥയിലായിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. ശോച്യാവസ്ഥക്ക് പരിഹാരം കാണണമെന്ന് കര്‍ഷകസംഘം മാള ഏരിയ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നിലവിൽ ഉണ്ടായിരുന്ന മൂന്ന് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണമെന്നും കിടത്തിച്ചികിത്സയടക്കം സേവനങ്ങൾ ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എം.എസ്. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. പി.ഡി. ഉണ്ണികൃഷ്ണൻ, എ.ജെ. ജോബി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story