Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎം.വി. ജോയി...

എം.വി. ജോയി അനുസ്മരണവും അവാർഡ് ദാനവും

text_fields
bookmark_border
ചാലക്കുടി: മേഖലയിലെ പ്രമുഖ ഇടതുപക്ഷ യുവജന നേതാവായിരുന്ന എം.വി. ജോയിയുടെ അനുസ്മരണവും യുവ പൊതുപ്രവർത്തകനുള്ള അവാർഡ് ദാനവും ബി.ഡി. ദേവസി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡൻറ് കെ.ആർ. അജയൻ അധ്യക്ഷത വഹിച്ചു. ജില്ലയിലെ മികച്ച യുവജന പ്രവർത്തകന് 10,001 രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം ജില്ല പഞ്ചായത്ത് അംഗം കെ.ആർ. സുമേഷിന് സമ്മാനിച്ചു. 'ഉന്മൂലന രാഷ്ട്രീയം ഗാന്ധി മുതൽ ഗൗരി വരെ' എന്ന വിഷയത്തിൽ കോഴിക്കോട് കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ പ്രഭാഷണം നടത്തി. ജനാധിപത്യ മഹിള അസോ. സംസ്ഥാന വൈസ് പ്രസിഡൻറ് കെ.ആർ. വിജയ, ടി.എ. ജോണി, പ്രഫ. സി.സി. ബാബു, എം.ഐ. പൗലോസ്, കെ.എസ്. ഷബീർ, പ്രഫ. അബ്ദുൽ സമദ്, വി.ഡി. തോമസ് എന്നിവർ സംസാരിച്ചു. തോട് കെട്ടി സംരക്ഷിക്കണം ചാലക്കുടി: കൂടപ്പുഴ കുട്ടാടന്‍ പാടത്ത് നെല്‍കൃഷി വ്യാപിപ്പിക്കുന്നതിന് ആവശ്യമായ വെള്ളം ലഭ്യമാക്കുന്നതിന് കൃഷിക്കാര്‍ക്ക് സൗകര്യമൊരുക്കാന്‍ തോട് കെട്ടി സംരക്ഷിക്കണമെന്നും ഇതിന് തടസ്സം നില്‍ക്കുന്നവരുടെ ഭൂമി ഏറ്റെടുക്കണമെന്നും സി.പി.ഐ കൂടപ്പുഴ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടറി പി.എം. വിജയന്‍ ഉദ്ഘാടനം ചെയ്തു. എം.കെ. ഗിരീഷ് അധ്യക്ഷത വഹിച്ചു. ലോക്കല്‍ സെക്രട്ടറി സി. മധുസൂദനൻ, അംഗങ്ങളായ ഉഷ പരമേശ്വരൻ, സി.വി. ജോഫി, കെ.എ. വേണു എന്നിവര്‍ സംസാരിച്ചു. സെക്രട്ടറിയായി എം.ഡി. പ്രവീണിനെ തിരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story