Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅവർ ജയിച്ചു; വൈകല്യം...

അവർ ജയിച്ചു; വൈകല്യം തോറ്റു

text_fields
bookmark_border
തൃശൂർ: കേശവ​െൻറയും നിപുനി​െൻറയും രാജിയമ്മയുടെയും അരങ്ങിലെ തകർപ്പൻ പ്രകടനത്തിന് മുന്നിൽ വൈകല്യം തോറ്റു. അംഹയുടെ (അസോസിയേഷൻ ഒാഫ് മ​െൻറലി ഹാൻഡികാപ്പ്ഡ് അഡൾട്ട്സ്) 21ാം വാർഷികത്തോടനുന്ധിച്ച് പ്രായപൂർത്തിയായ 13 ഭിന്നശേഷിക്കാർ അവതരിപ്പിച്ച നാടകം സമൂഹത്തി​െൻറ കണ്ണുതുറപ്പിക്കാൻ പോന്നതായിരുന്നു. കേശവൻ, രാജിയമ്മ, നിപുൻ, രാജി എൽത്തുരുത്ത്, സുജിത്ത്, വൈശാഖ്, സുറിൽ, സുഭാഷ്, രാജ, കണ്ണൻ, ഗിരീഷ്, ബിനോയ്, ജിനേഷ് എന്നിവരാണ് അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചത്. പാക്കനാരുടെ കഥകളും കുമ്മാട്ടിയും സമന്വയിപ്പിച്ച് രംഗചേതന ഡയറക്ടർ കെ.വി. ഗണേശ് രചനയും സംവിധാനവും നിർവഹിച്ച 'സ്വർണ കലശം' എന്ന നാടകമാണ് കുട്ടികൾ അവതരിപ്പിച്ചത്. രംഗചേതന ഇത് അഞ്ചാം തവണയാണ് 'അംഹ' അംഗങ്ങളെ അരങ്ങിലെത്തിക്കുന്നത്. ശിൽപശാലയിലൂടെയാണ് ഇവരെ നാടകാവതരണത്തിന് സജ്ജമാക്കിയത്. അടുത്ത ഞായറാഴ്ച രംഗചേതന നാട്യഗൃഹത്തിൽ ഇവരെ അനുമോദിക്കും. ഇവരുടെ നാടകവുമുണ്ടാകും. 'അംഹ'യുടെ വാർഷിക ചടങ്ങിൽ ഡോ. ജമീല, ഫ്രാൻസിസ് എന്നിവർ ക്ലാസെടുത്തു. സെക്രട്ടറി ഡോ. പി. ഭാനുമതി നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story