Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫാഷിസം സർഗാത്മകത...

ഫാഷിസം സർഗാത്മകത നശിപ്പിക്കും^മന്ത്രി രവീന്ദ്രനാഥ്​

text_fields
bookmark_border
ഫാഷിസം സർഗാത്മകത നശിപ്പിക്കും-മന്ത്രി രവീന്ദ്രനാഥ് തൃശൂർ: ഫാഷിസം സമൂഹത്തി​െൻറ സർഗാത്മകത നശിപ്പിക്കുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. ജില്ല ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച 'ഉയിർപ്പ്' സാംസ്കാരിക യാത്രയുടെ സമാപന സേമ്മളനം തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാഷിസത്തിനെതിരെ ആശയപരമായ പ്രതിരോധം വളരുന്നുണ്ട്. വിദ്യാഭ്യാസ രീതി മാറിയാലേ മതനിരപേക്ഷതയും മനുഷ്യസ്നേഹവും നിലനിൽക്കൂ. പൊതു വിദ്യാഭ്യാസ സംരക്ഷണത്തിലൂടെ സർക്കാർ ശ്രമിക്കുന്നത് അതിനുവേണ്ടിയാണ്. ഭാവി തലമുറക്കുവേണ്ടി നമ്മൾ മതനിരേപക്ഷതയുടെ കാവലാളാകണം. വായനക്ക് ദിശാബോധവും രാഷ്ട്രീയവുമുണ്ട്. അത് സമൂഹത്തെ പഠിപ്പിക്കേണ്ട കാലമാണെന്നും മന്ത്രി പറഞ്ഞു. ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ. എന്‍. ഹരി അധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖന്‍, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ലളിത ലെനിന്‍, മേയര്‍ അജിത ജയരാജന്‍, തേറമ്പില്‍ രാമകൃഷ്ണന്‍, സുനില്‍ ലാലൂര്‍, ഹാരിഫാബി, രാജന്‍ എലവത്തൂര്‍, പി. തങ്കം, സി.എ. നസീര്‍, പി.എസ്. ഷാനു എന്നിവർ സംസാരിച്ചു. പ്രഫ. എം. ഹരിദാസ് സ്വാഗതവും കെ. രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു. സാംസ്‌കാരിക യാത്രയുടെ സ്വീകരണ കേന്ദ്രങ്ങളില്‍നിന്ന് ലഭിച്ച പുസ്തകങ്ങളില്‍നിന്ന് 1,000 പുസ്തകം ചിമ്മിനി ഡാം എച്ചിപ്പാറ സുനീഷ് മെമ്മോറിയല്‍ ട്രൈബല്‍ ലൈബ്രറിക്ക് മന്ത്രി കൈമാറി.
Show Full Article
TAGS:LOCAL NEWS 
Next Story