Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശസ്നേഹം സങ്കുചിതമായി ...

ദേശസ്നേഹം സങ്കുചിതമായി വിലയിരുത്തപ്പെടുന്നു: സച്ചിദാനന്ദൻ

text_fields
bookmark_border
അന്നമനട: ദേശസ്നേഹത്തെ സങ്കുചിതമായി വിലയിരുത്തുകയും കലാകാരന്മാരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയുമാണ് രാജ്യത്ത് നടക്കുന്നതെന്ന് കെ.സച്ചിദാനന്ദൻ. മുഹമ്മദലി ആദം അനുസ്മരണത്തോടനുബന്ധിച്ച് നടത്തിയ ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്കാര വൈവിധ്യങ്ങളുടെ നാട് വേണ്ടെന്നും ഒരേയൊരു സംസ്കാരം മതിയെന്ന കാഴ്ച്ചപ്പാടും അപകടകരമാണെന്നും സച്ചിദാനന്ദൻ പറഞ്ഞു. സിനിമ അടിച്ചമർത്തപ്പെട്ടവരുടെ കല എന്ന വിഷയത്തിൽ സദാനന്ദ് മേനോൻ സംസാരിച്ചു. ചിത്രപ്രദർശനം കലാധരൻ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം കെ.ഇ.എൻ. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. വി.വി.ജയരാമൻ അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ ടി.കെ.ശിവദാസൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.കെ.രവി നമ്പൂതിരി, ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.എൻ. - ഹരി, കവി സച്ചിദാനന്ദൻ പുഴങ്കര, പഞ്ചായത്തംഗം എം.എസ്. വിജു, പി.എം. സെയ്തു, കെ.പി. ശ്യാം എന്നിവർ സംസാരിച്ചു. സാഹിത്യ അക്കദാമി, വാളൂർ ഗ്രാമീണ വായനശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story