Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅസ്മാബി കോളജ് ആക്രമണം: ...

അസ്മാബി കോളജ് ആക്രമണം: വിദ്യാർഥികളെ പുറത്താക്കിയതിനെതിരെ എസ്.എഫ്.ഐ സത്യഗ്രഹത്തിന്

text_fields
bookmark_border
കൊടുങ്ങല്ലൂർ: പി.വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളജ് ആക്രമണവുമായി ബന്ധപ്പെട്ട് വിദ്യാർഥികളെ പുറത്താക്കിയതിനെതിരെ എസ്.എഫ്.െഎ അനിശ്ചിതകാല സത്യഗ്രഹ സമരത്തിന്. മൂന്നു മുതൽ സമരം തുടങ്ങുമെന്ന് എസ്.എഫ്.െഎ അസ്മാബി കോളജ് യൂനിറ്റ് വാർത്തക്കുറിപ്പിൽ അറിയിച്ചു. പുറത്താക്കിയ എല്ലാ വിദ്യാർഥികളെയും തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് സമരം. 13 വിദ്യാർഥികളെ ഒരു തെളിവുമില്ലാതെ വ്യക്തിവിരോധത്തി​െൻറ പേരിലാണ് പുറത്താക്കിയതെന്ന് എസ്.എഫ്.െഎ ആരോപിച്ചു. ഇവരുടെ ഭാവി തകർക്കുന്ന തീരുമാനമാണ് മാനേജ്മ​െൻറും പ്രിൻസിപ്പലും കൈക്കൊണ്ടത്. വിദ്യാർഥികളിൽനിന്ന് അമിതമായി പണം ഇൗടാക്കാൻ തീരുമാനിച്ചത് തീവെട്ടിെക്കാള്ളയാണ്. കോളജിൽ നടന്ന ആക്രമണത്തിൽ ഒരു പങ്കും ഇൗ വിദ്യാർഥികൾക്ക് ഇല്ലാത്ത സാഹചര്യത്തിൽ പഠിക്കാനുള്ള അവസരമുണ്ടാക്കുന്നതിനാണ് സമരം ആരംഭിക്കുന്നതെന്ന് വാർത്തക്കുറിപ്പിൽ പറയുന്നു. ഇതിനിടെ സമരത്തി​െൻറ പശ്ചാത്തലത്തിൽ കോളജിനു മുന്നിൽ പൊലീസ് കാവലും ഏർപ്പെടുത്തിക്കഴിഞ്ഞു. കോളജ് ആക്രമണം അന്വേഷിക്കാൻ നിേയാഗിച്ച ആറ് അധ്യാപകരടങ്ങുന്ന കമീഷൻ സമർപ്പിച്ച റിപ്പോർട്ട് ചർച്ച ചെയ്ത സ്റ്റാഫ് കൗൺസിൽ കഴിഞ്ഞ 28നാണ് 13 വിദ്യാർഥികളെ പുറത്താക്കാൻ തീരുമാനിച്ചത്. 11 വിദ്യാർഥികളെ രണ്ടാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്യാനും നഷ്ടം കണക്കാക്കിയ 6,36,000 രൂപ വിദ്യാർഥികളിൽനിന്ന് ഇൗടാക്കാനുമായിരുന്നു തീരുമാനം.
Show Full Article
TAGS:LOCAL NEWS 
Next Story