Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആൽഫ സഹിഷ്ണുത യാത്ര...

ആൽഫ സഹിഷ്ണുത യാത്ര നടത്തി

text_fields
bookmark_border
കൊടുങ്ങല്ലൂർ: ആൽഫ ചാരിറ്റബ്ൾ ട്രസ്റ്റ് പ്രവർത്തകർ സഹിഷ്ണുത യാത്ര സംഘടിപ്പിച്ചു. ഗാന്ധി സൂക്തങ്ങൾ ആലപിച്ച് നിരവധി പ്രവർത്തകർ യാത്രയിൽ പങ്കാളികളായി. ഗാന്ധിജിയുടെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സഹിഷ്ണുത യാത്ര കൊടുങ്ങല്ലൂരിൽ നഗരസഭ അധ്യക്ഷൻ സി.സി. വിപിൻ ചന്ദ്രൻ ഫ്ലാഗ് ഒാഫ് ചെയ്തു. ട്രസ്റ്റ് ചെയർമാൻ കെ.എം. നൂറുദ്ദീൻ, ചീഫ് പ്രോഗ്രാം ഒാഫിസർ സുരേഷ് ശ്രീധരൻ, പബ്ലിക് റിലേഷൻസ് മാേനജർ കെ.എ. കദീജാബി, രാജീവൻ മുറ്റിച്ചൂർ, നാസർ, സുലൈമാൻ കാക്കശ്ശേരി, താഹിറ പറൂപ്പന, വഹീദ അബ്ദു, മോഹനൻ, ശാന്ത, ആസ്പിൻ അഷ്റഫ്, സദാനന്ദൻ, ഇല്യാസ്, കുഞ്ഞുമുഹമ്മദ് കണ്ണാംകുളം, നമ്മുടെ ആരോഗ്യം പ്രവർത്തകർ, ഹോസ്പിറ്റൽ സപ്പോർട്ട് ഗ്രൂപ് അംഗങ്ങൾ, സ്റ്റാഫ്, പാലിയേറ്റിവ് കെയർ പ്രവർത്തകർ എന്നിവർ പെങ്കടുത്തു. കോതപറമ്പ്, ശ്രീനാരായണപുരം, മതിലകം, ചളിങ്ങാട്, ചെന്ത്രാപ്പിന്നി, കാളമുറി, പെരിഞ്ഞനം, പുതിയകാവ് എന്നിവിടങ്ങളിൽ സ്വീകരണം നൽകി. മതിലകം സി.കെ. വളവിൽ 'നമ്മുടെ ആരോഗ്യം' കമ്യൂണിറ്റി ആശുപത്രിയിൽ സമാപനത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും ഭജനയും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story