Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃപ്രയാർ നാടകവിരുന്ന്: ...

തൃപ്രയാർ നാടകവിരുന്ന്: അവാർഡുകൾ കൈമാറി

text_fields
bookmark_border
തൃപ്രയാർ: നാടകവിരുന്ന് സംഘാടക സമിതിയുടെ രാമു കാര്യാട്ട്, കഴിമ്പ്രം വിജയൻ എന്നിവരുടെ പേരിലുള്ള അവാർഡുകൾ മന്ത്രി എ.സി. മൊയ്തീൻ സമ്മാനിച്ചു. നാടകപ്രവർത്തകരായ ടി.പി. മാധവന് രാമു കാര്യാട്ട് അവാർഡും കെ.വി. ആൻറണിക്ക് കഴിമ്പ്രം വിജയൻ അവാർഡും കൈമാറി. പഴയ കാല പത്രപ്രവർത്തകൻ കെ.ആർ. രവീന്ദ്രൻ, നാടകരചയിതാവ് ഹേമന്ത് ,സംവിധായകരായ മനോജ് നാരായണൻ, രാജേഷ് ഇരുളം എന്നിവരെ ആദരിച്ചു. സംഘാടക സമിതി ചെയർമാൻ കെ.വി.പീതാംബരൻ അധ്യക്ഷത വഹിച്ചു. ഗീത ഗോപി എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോ.എം.ആർ. സുഭാഷിണി, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മഞ്ജുള അരുണൻ, വി.എ.എച്ച് വലപ്പാട്, സംഘാടക സമിതി ജനറൽ കൺവീനർ കെ.വി. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story