Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശുചിത്വ ചങ്ങല:...

ശുചിത്വ ചങ്ങല: വിദ്യാർഥികൾ റെയിൽവേ സ്​റ്റേഷൻ ശുചീകരിച്ചു

text_fields
bookmark_border
കല്ലേറ്റുംകര: തലക്കോട്ടുകര വിദ്യ എൻജിനീയറിങ് കോളജിലെ എന്‍.എസ്.എസ് ടെക്നിക്കല്‍ സെല്ലിലെ വിദ്യാര്‍ഥികൾ 'ശുചിത്വ ചങ്ങല' എന്ന പേരില്‍ നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമും പരിസരവും വൃത്തിയാക്കി. ചീഫ് റിസര്‍വേഷന്‍ സൂപ്പര്‍വൈസര്‍ ടി. ശിവകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പാസഞ്ചര്‍ അസോസിയേഷന്‍ പ്രസിഡൻറ് ഷാജു ജോസഫ്, സെക്രട്ടറി പി.എ. ബിജു, ട്രഷറര്‍ ഉണ്ണികൃഷ്ണന്‍ പുളിക്കൽ, രാമചന്ദ്രന്‍ മറ്റത്തിൽ, പ്രോഗ്രാം കോഒാഡിനേറ്റര്‍ വി.ബി. സേതുലക്ഷ്മി, എ.എം. ശ്രീഹരി എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story