Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനെഞ്ചിലെ നീറ്റൽ...

നെഞ്ചിലെ നീറ്റൽ അടങ്ങാതെ സ്​നേഹ; അച്​ഛനെ അവസാനമായി കാണാൻ വന്നില്ല

text_fields
bookmark_border
കുന്നംകുളം: കൺമുന്നിൽ തളം കെട്ടിയ ചോരയും അമ്മയുടെ നിലവിളിയും സ്നേഹയുടെ കണ്ണിൽനിന്ന് മാഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ അമ്മയെ വെട്ടിക്കൊന്ന അച്ഛ​െൻറ ചേതനയറ്റ ശരീരം അവസാനമായി കാണാൻ ഏകമകൾ പത്താംക്ലാസുകാരി സ്നേഹ എത്തിയില്ല. ആനായ്ക്കൽ ഗാനിയ നഗർ പനങ്ങാട്ട് പ്രതീഷാണ് കേസിൽ ജാമ്യത്തിലിറങ്ങി തൂങ്ങിമരിച്ചത്. ഫെബ്രുവരി 21ന് പുലർച്ചെ അമ്മയുടെ നിലവിളി കേട്ടുണർന്ന സ്നേഹ അച്ഛൻ തുരുതുരാ വെട്ടുന്നത് കണ്ട് തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ആഴത്തിലുള്ള 19 വെേട്ടറ്റ ജിഷയെ ഒാടിക്കൂടിയവർ ആശുപത്രിയിലേക്ക് കൊണ്ടുപോകുേമ്പാൾ അവിടെനിന്ന് രക്ഷപ്പെട്ട പ്രതീഷ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പിന്നീട് ജയിലിലായ പ്രതീഷിനെ കാണാൻ മകൾ താൽപര്യം കാണിച്ചില്ല. ജിഷയുടെ തൃത്താലയിലെ വീട്ടിലായിരുന്നു സ്നേഹ. കഴിഞ്ഞ മേയിൽ ജാമ്യത്തിലിറങ്ങിയ പ്രതീഷ് മകളെ കാണാൻ ശ്രമിെച്ചങ്കിലും നടന്നില്ല. അച്ഛൻ മരിച്ചുവെന്ന വിവരം ബന്ധുക്കളും പൊലീസും അറിയിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story