Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരാജീവിനെ...

രാജീവിനെ തട്ടിക്കൊണ്ടുവന്നത് ഉദയഭാനുവിന് വേണ്ടി ^റിമാൻഡ് റിപ്പോർട്ട്

text_fields
bookmark_border
രാജീവിനെ തട്ടിക്കൊണ്ടുവന്നത് ഉദയഭാനുവിന് വേണ്ടി -റിമാൻഡ് റിപ്പോർട്ട് പ്രതികളുടെ മൊഴികളുണ്ട്, തെളിവ് ശേഖരിക്കുന്നുവെന്നും റിമാൻഡ് റിപ്പോർട്ട് തൃശൂർ: ചാലക്കുടിയിൽ ഭൂമി ഇടപാടുകാരൻ രാജീവി​െൻറ കൊലപാതകത്തിൽ അഡ്വ. സി.പി. ഉദയഭാനുവിനെ ഉൾപ്പെടുത്തി പൊലീസി​െൻറ റിമാൻഡ് റിപ്പോർട്ട്. ഉദയഭാനുവിന് കൂടി വേണ്ടിയാണ് രാജീവിനെ പ്രതികൾ തട്ടിക്കൊണ്ടുവന്നതെന്ന് പൊലീസ് കേസിൽ തിങ്കളാഴ്ച അറസ്റ്റിലായ ജോണി, രഞ്ജിത്ത് എന്നിവരുടെ റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് പറയുന്നു. അദ്ദേഹത്തി​െൻറ പേരെടുത്തു പറഞ്ഞാണ് റിമാൻഡ് റിപ്പോർട്ടിൽ കാര്യങ്ങൾ വിശദീകരിക്കുന്നത്. കൃത്യം നടത്തിയ ഷൈജുവി​െൻറയും ക്വട്ടേഷൻ നൽകിയ ജോണിയുടെയും കൂട്ടാളി രഞ്ജിത്തി​െൻറയും മൊഴികളിലും ഉദയഭാനുവുമായുള്ള ബന്ധങ്ങളും തർക്കങ്ങളും പറയുന്നുണ്ട്. ഇവരുടെ മൊഴിയിൽനിന്ന് ഉദയഭാനുവി​െൻറ ഇടപെടലുകൾ വ്യക്തമാകുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വസ്തു ഇടപാട് സംബന്ധിച്ച തർക്കം തന്നെയാണ് കൊലപാതകത്തിനു കാരണമെന്നാണ് പൊലീസ് പറയുന്നത്. ഉദയഭാനുവിനെതിരെയുള്ള ആരോപണങ്ങളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ തെളിവുകൾ ശേഖരിക്കുകയാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് കോടതിയെ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story