Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാലക്കുടി ​െകാലപാതകം:...

ചാലക്കുടി ​െകാലപാതകം: ജോണിയും രഞ്ജിത്തും അറസ്​റ്റിൽ

text_fields
bookmark_border
തൃശൂർ: ചാലക്കുടി പരിയാരത്ത് റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവ് കൊല്ലപ്പെട്ട കേസിൽ അഭിഭാഷകന് പങ്കില്ലെന്ന് മുഖ്യപ്രതി ചക്കര ജോണി. നാട് വിടാൻ ശ്രമിക്കുന്നതിനിടെ പാലക്കാട് വടക്കഞ്ചേരി മംഗലം ഡാമിൽനിന്ന് പിടിയിലായ അങ്കമാലി ചക്കര ചെറുമഠത്തിൽ ജോണിയെയും (54) കൂട്ടാളി എറണാകുളം വാപ്പലശേരി രഞ്ജിത്തിനെയും(38) 13 മണിക്കൂറോളം പൊലീസ് ചോദ്യം ചെയ്തിട്ടും ഇേതക്കുറിച്ച് ഒരു സൂചനയും മൊഴി ലഭിച്ചില്ലെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. പറഞ്ഞ് പഠിപ്പിച്ചതു പോലെയാണ് ഇയാൾ മൊഴി നൽകുന്നത്. അതേസമയം, അന്വേഷണം ശരിയായ ദിശയിലാണെന്നും കൊച്ചിയിലെ അഭിഭാഷക​െൻറ പങ്ക് അടക്കമുള്ള കാര്യങ്ങൾ അന്വേഷണത്തി​െൻറ ഭാഗമാണെന്നും എസ്.പി യതീഷ് ചന്ദ്ര പറഞ്ഞു. ഒളിവിൽ പോയ ജോണിയും രഞ്ജിത്തും മംഗലം ഡാമിന് സമീപമുള്ള റബർ തോട്ടത്തിൽ നിന്നാണ് പിടിയിലായത്. ഞായറാഴ്ച രാത്രിയാണ് െപാലീസ് ഇവരുടെ ഒളിത്താവളം കണ്ടെത്തിയത്. കോയമ്പത്തൂർ വിമാനത്താവളം വഴി രക്ഷപ്പെടാനായിരുന്നു ശ്രമമെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ രഹസ്യ മൊബൈൽ നമ്പർ ലഭിച്ചതോടെ അതിനെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ചോദ്യം ചെയ്യൽ തുടങ്ങിയ ഉടൻ കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നായിരുന്നു ജോണിയുടെയും രഞ്ജിത്തി​െൻറയും പ്രതികരണം. അഭിഭാഷകനെ വിളിച്ചത് എന്തിനെന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറഞ്ഞില്ല. ആദ്യം ചോദ്യങ്ങളോട് നിസ്സഹകരിച്ച ജോണി പിന്നീട് കേസുമായി ബന്ധമില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നു. എന്നാൽ തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തതോടെ ഉത്തരം മുട്ടി. കൊല നടന്ന ദിവസം പല തവണ അഭിഭാഷകനെ ഫോണില്‍ വിളിച്ചത് എന്തിനെന്ന ചോദ്യത്തിന് ഇരുവരും മൗനം പാലിച്ചു. റിയല്‍ എസ്റ്റേറ്റ് കരാറുകളെക്കുറിച്ചും അഭിഭാഷകനുമായുള്ള ബന്ധത്തെക്കുറിച്ചുമാണ് അന്വേഷണ സംഘം വിവരം തേടുന്നത്. കൊല്ലപ്പെട്ട രാജീവ് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും ഹൈകോടതിക്കും നല്‍കിയ പരാതിയിലെ വിവരങ്ങളും ചോദ്യാവലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. െകാലപാതകത്തിൽ ആർക്കും പങ്കില്ലെന്ന ജോണിയുടെ മറുപടി പൊലീസ് മുഖവിലക്കെടുത്തിട്ടില്ല. മംഗലം ഡാമിൽനിന്ന് തിങ്കളാഴ്ച പുലർച്ചെ തൃശൂർ പൊലീസ് ക്ലബിൽ എത്തിച്ച് ചോദ്യം ചെയ്തു. പിന്നീട് ചാലക്കുടി ഡിവൈ.എസ്.പി ഓഫിസിെലത്തിച്ച് വൈകീട്ട് മൂന്നര വരെ ചോദ്യം ചെയ്തെങ്കിലും അന്വേഷണത്തിന് ശരിയായ ദിശ നൽകുന്ന വിവരങ്ങൾ ലഭിച്ചിട്ടില്ലേത്ര. കൊല നടന്ന ദിവസവും തലേന്നും ഇവർ കൊച്ചിയിലെ അഭിഭാഷകനെ വിളിച്ചിട്ടുണ്ട്. തുടക്കത്തിൽ ഇതിന് മറുപടി നൽകാതിരുന്ന ജോണി പിന്നീട്, കേസ് വരുേമ്പാൾ നിയമോപദേശം തേടാനാണ് വിളിച്ചതെന്ന് പറഞ്ഞു. ജോണിയെ രക്ഷപ്പെടാൻ സഹായിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത ആലപ്പുഴ സ്വദേശി സുധനെ ജാമ്യത്തിൽ വിട്ടു. സുധ​െൻറ കാറിലാണ് ജോണിയും രഞ്ജിത്തും പാലക്കാട്ടേക്ക് കടന്നത്. ജോണിയെയും രഞ്ജിത്തിനെയും പിടികൂടിയതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. അന്വേഷണം പുരോഗമിക്കുേമ്പാൾ ഇനിയും അറസ്റ്റ് ഉണ്ടായേക്കാമെന്ന് എസ്.പി പറഞ്ഞു. ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും.
Show Full Article
TAGS:LOCAL NEWS 
Next Story