Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവ്യക്തമായ തെളിവ്​...

വ്യക്തമായ തെളിവ്​ കിട്ടും വരെ അഭിഭാഷകനെ പരാമർശിക്കരുതെന്ന്​ ​അന്വേഷണ സംഘത്തിന്​ നിർദേശം

text_fields
bookmark_border
തൃശൂർ: ചാലക്കുടിയിൽ ഭൂമി ഇടപാടുകാരൻ രാജീവി​െൻറ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കൊച്ചിയിലെ പ്രമുഖ അഭിഭാഷകനെപ്പറ്റി വ്യക്തമായ തെളിവ് കിട്ടുംവരെ പരാമർശങ്ങൾ പാടില്ലെന്ന് അന്വേഷണ സംഘത്തിന് നിർദേശം. തൃശൂർ റൂറൽ എസ്.പി യതീഷ് ചന്ദ്രക്ക് ഡി.ജി.പി ലോക്നാഥ് ബെഹ്റയാണ് നിർദേശം നൽകിയത്. ഭരണതലത്തിൽ വലിയ സ്വാധീനമുള്ളയാൾ എന്നതിലുപരി പ്രമുഖ ക്രിമിനൽ അഭിഭാഷകനാണ് എന്നതിനാൽ എടുത്തുചാടി ഒന്നും പറയുകയും പ്രവർത്തിക്കുകയും വേണ്ടെന്നാണ് നിർദേശമെന്ന് അറിയുന്നു. ചാലക്കുടിയിൽ രാജീവ് കൊല്ലപ്പെട്ടുവെന്ന വിവരം കൊച്ചിയിലുള്ള അഭിഭാഷകനാണ് ഡിവൈ.എസ്.പി ഷാഹുൽ ഹമീദിനെ അറിയിച്ചത്. അതിന് മുമ്പ് അഭിഭാഷക​െൻറ ഫോണിലേക്ക് എത്തിയ വിളി ജോണിയുടേതായിരുന്നു. വിവരം രഹസ്യമാക്കി വെക്കാതെ പൊലീസിനെ അറിയിച്ചതു വഴി നിയമപ്രകാരം വേണ്ടത് ചെയ്തുവെന്ന പ്രതീതി സൃഷ്ടിക്കുന്നതിൽ അഭിഭാഷകൻ ഒരു മുഴം നീട്ടിയെറിഞ്ഞു. അഭിഭാഷകനും രാജീവും ജോണിയുമായി ബന്ധപ്പെട്ട ചില വസ്തു ഇടപാട് രേഖകളും ഫോൺ രേഖകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. വസ്തു ഇടപാടുകളിൽ വ്യക്തത വരുത്താനുള്ള അന്വേഷണം നടക്കുകയാണ്. കൊലപാതകം നടന്ന് 10 മണിക്കൂറിനകം പ്രതികളെയും 48 മണിക്കൂറിനകം ഗൂഢാലോചന നടത്തിയവരെയും പിടികൂടാനായി എന്നാണ് പൊലീസി​െൻറ വിശ്വാസം. രാജീവി​െൻറ ബന്ധുക്കൾ അഭിഭാഷകനെതിരെ പരസ്യമായ നിലപാടെടുത്ത സാഹചര്യത്തിൽ അദ്ദേഹത്തെ കേസിൽ പ്രതി ചേർക്കേണ്ടി വരുമെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശമേത്ര.
Show Full Article
TAGS:LOCAL NEWS 
Next Story