Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗാന്ധിജയന്തി

ഗാന്ധിജയന്തി

text_fields
bookmark_border
എരുമപ്പെട്ടി: 'ഫാഷിസത്തെ തകർക്കാൻ ഗാന്ധിയിലേക്ക് മടങ്ങൂ' എന്ന ആശയം ഉയർത്തി കോൺഗ്രസ് എരുമപ്പെട്ടി മണ്ഡലം കമ്മിറ്റി ഏകദിന ഉപവാസം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് വി. കേശവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എം.കെ. ജോസ് അധ്യക്ഷത വഹിച്ചു. അമ്പലപ്പാട്ട് മണികണ്ഠൻ, ടി.കെ. ദേവസി, പി.എസ്. സുനീഷ്, ഷാജൻ കുണ്ടനൂർ, എം. സലിം, മീന ശലമോൻ, എം.എം. നിഷാദ്, പി.എസ്. മോഹനൻ, സെഫീന അസീസ് എന്നിവർ സംസാരിച്ചു. സമാപന യോഗം കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് കെ. ജയശങ്കർ ഉദ്ഘാടനം ചെയ്തു. കുട്ടഞ്ചേരി ഗവ. എൽ.പി സ്‌കൂളിൽ രക്ഷാകർതൃ സംഘടനയുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി. പന്നിത്തടം ഷെൽട്ടർ കൂട്ടായ്മയുടെ നേതൃത്വത്തിൽ പന്നിത്തടം സ​െൻറർ ശുചീകരിച്ചു. ചിറമനേങ്ങാട് എസ്.വൈ.എസ്, എസ്.എസ്.എഫ് യൂനിറ്റുകളുടെ നേതൃത്വത്തിൽ ശുചിത്വ പരിപാടി നടത്തി. വേലൂർ: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ഉപവാസം ജില്ല സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് രവീന്ദ്രൻ അമ്പക്കാട്ട് അധ്യക്ഷത വഹിച്ചു. പി.കെ. ശ്യാംകുമാർ, പി.പി. യേശുദാസ്, കുര്യാക്കോസ് ജോൺ, പി.ആർ. വേലുക്കുട്ടി, എ.ഡി. ഡൊമിനിക് എന്നിവർ സംസാരിച്ചു. സമാപന യോഗം വി. കേശവൻ ഉദ്ഘാടനം ചെയ്തു. വേലൂർ ആർ.എസ്.ആർ.വി ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളൻറിയർമാർ വേലൂർ കുടുംബാരോഗ്യ കേന്ദ്രം ശുചീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story