Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഡ്മിനിസ്‌ട്രേറ്ററുടെ...

അഡ്മിനിസ്‌ട്രേറ്ററുടെ കാലാവധി നീട്ടിയത്​ അംഗീകരിക്കില്ലെന്ന് ദേവസ്വം

text_fields
bookmark_border
ഗുരുവായൂര്‍: അഡ്മിനിസ്‌ട്രേറ്ററുടെ കാലാവധി നീട്ടിയ സര്‍ക്കാര്‍ നടപടിക്കെതിരെ ദേവസ്വം ഭരണസമിതി. കാലാവധി സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കേണ്ടതില്ലെന്ന് ഭരണസമിതി തീരുമാനിച്ചു. ഒരു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ സി.സി. ശശിധരന് 10 മാസം കൂടി കാലാവധി നീട്ടിയ നടപടിക്കെതിരെയാണ് ഭരണസമിതി രംഗത്തുവന്നത്. പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ നിയമനത്തിന് പാനല്‍ നല്‍കണമെന്ന ഭരണസമിതിയുടെ ആവശ്യം തള്ളിയാണ് അഡ്മിനിസ്‌ട്രേറ്ററുടെ കാലാവധി നീട്ടിയത്. ഈ ഉത്തരവ് ഭരണസമിതി അംഗീകരിച്ചില്ല. അടിയന്തരമായി പുതിയ നിയമനത്തിന് പാനല്‍ നല്‍കണമെന്നും അല്ലെങ്കിൽ താൽകാലിക അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കണമെന്നും സര്‍ക്കാറിനോട് ആവശ്യപ്പെടും. ചെക്ക് ഒപ്പിടുന്നത് ഉള്‍പ്പെടെയുള്ള സാമ്പത്തിക കാര്യങ്ങള്‍ക്ക് ഇപ്പോഴത്തെ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് അധികാരമില്ലെന്ന കാര്യവും സര്‍ക്കാറിനെ അറിയിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story