Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവ്യാജരേഖ ചമച്ച്​ ആയുധ...

വ്യാജരേഖ ചമച്ച്​ ആയുധ ലൈസൻസ്​: ബി.എസ്​.എഫ്​ കമാൻഡർക്കെതിരെ സി.ബി.​െഎ കേസ്​

text_fields
bookmark_border
ന്യൂഡൽഹി: വ്യാജരേഖകൾ സമർപ്പിച്ച് ആയുധങ്ങൾ സൂക്ഷിക്കുന്നതിനുള്ള ലൈസൻസ് നേടാൻ സഹായിച്ചെന്ന കേസിൽ അതിർത്തിരക്ഷ സേനയിലെ കമാൻഡർ, റിട്ട. ജില്ല മജിസ്ട്രേറ്റ് എന്നിവർക്കെതിരെ സി.ബി.െഎ കേസെടുത്തു. ബി.എസ്.എഫ് 131 ബറ്റാലിയനിലെ കമാൻഡർ സുഖ്വീന്ദ്രർ സിങ്, രജൗരി ജില്ല മജിസ്ട്രേറ്റായിരുന്ന ഫക്കീർ ചന്ദ് ഭഗത് എന്നിവർക്കെതിരെയാണ് കേസ്. ബി.എസ്.എഫ് മുൻ സൈനികൻ പി.കെ. ശർമയടക്കം ഒമ്പതു പേരിൽനിന്ന് പണം വാങ്ങി 2013ൽ ലൈസൻസ് നേടാൻ സഹായിച്ചെന്നാണ് കേസ്. ആയുധനിയമ ലംഘനം, ഗൂഢാലോചന, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. ജമ്മുവിലെ നവ് ദുർഗ ഗൺഹൗസി​െൻറ ഉടമസ്ഥൻ പി.കെ. ശർമയിൽനിന്നടക്കം 12,000 രൂപ വീതം കൈക്കൂലി വാങ്ങി ആവശ്യമായ രേഖകൾ നൽകിയെന്നാണ് പരാതി. ഇപ്പോഴത്തെ ബി.എസ്.എഫ് മേധാവിയായ കെ.കെ. ശർമ, നേരത്തേ അഡീഷനൽ ഡയറക്ടർ ജനറലായിരിക്കെ നൽകിയ പരാതിയിലാണ് സി.ബി.െഎ കേസെടുത്തത്. ഇരുവരും തങ്ങളുടെ ഒൗദ്യോഗിക പദവികൾ ദുരുപയോഗം ചെയ്താണ് രേഖകളുണ്ടാക്കാൻ സഹായിച്ചതെന്നാണ് സി.ബി.െഎ കണ്ടെത്തൽ.
Show Full Article
TAGS:LOCAL NEWS 
Next Story