Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവൈദ്യുതി കമ്പിയിലേക്ക് ...

വൈദ്യുതി കമ്പിയിലേക്ക് കോണി മറിഞ്ഞ് രണ്ടുപേർക്ക് പൊള്ളലേറ്റു

text_fields
bookmark_border
കൊടുങ്ങല്ലൂർ: തൊഴിലാളികൾ കയറിയ കോണി വൈദ്യുതി കമ്പിയിലേക്ക് തെന്നിമറിഞ്ഞ് രണ്ടു തൊഴിലാളികൾക്ക് പരിക്കേറ്റു. നഗരത്തിലെ വടക്കേ നടയിൽ വില്ലേജ് ഓഫിസ് പരിസരത്തെ വ്യാപാര സമുച്ചയത്തിന് മുന്നിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. രാവിലെ പത്തോടെ ഈ കെട്ടിടത്തിലെ സൂപ്പർമാർക്കറ്റി​െൻറ ബോർഡ് വൃത്തിയാക്കാൻ കയറിയ ഇതര സംസ്ഥാന തൊഴിലാളികളായ സൻജു, മുജാഹിദ് എന്നിവർക്കാണ് ഷോക്കേറ്റത്. കോണിയുടെ ഇരു വശങ്ങളിലൂടെയും മുകളിലേക്ക് കയറുന്നതിനിടെ കോണി വൈദ്യുതി കമ്പിയിലേക്ക് മറിഞ്ഞ് ഇരുവർക്കും ഷോക്കേൽക്കുകയായിരുന്നു. ഇവരിലൊരാൾ വീഴ്ചയിൽ തന്നെ കോണിയിൽ നിന്നും തെറിച്ചു പോയിരുന്നു. എന്നാൽ മറ്റേയാൾ ലൈനിൽ തട്ടി നിൽക്കുന്ന കോണിയിൽ തന്നെയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന പൊതുപ്രവർത്തകരായ കെ.പി. സുനിൽകുമാർ, ഡിൽഷൻ കൊട്ടേക്കാട്ട്, ഇ.എസ്. സാബു, നൗഷാദ് പുല്ലൂറ്റ്, ജയകൃഷ്ണൻ തുടങ്ങിയവരും രക്ഷാ പ്രവർത്തനത്തിന് മുൻകൈയെടുത്തു. പൊള്ളലേറ്റ ഇരുവരെയും മെഡികെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദ്യുതി വകുപ്പ് ജീവനക്കാരും പൊലീസും സ്ഥലത്തെത്തിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story