Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജനങ്ങളുടെ പ്രശ്​നം...

ജനങ്ങളുടെ പ്രശ്​നം തിരക്കി ജനപ്രതിനിധികൾ പരിഹരിക്കണം ^മന്ത്രി

text_fields
bookmark_border
ജനങ്ങളുടെ പ്രശ്നം തിരക്കി ജനപ്രതിനിധികൾ പരിഹരിക്കണം -മന്ത്രി ഒരുമനയൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ആരെയും രണ്ടിൽ കൂടുതൽ തവണ വരാൻ ഇടവരുത്തരുതെന്നും മൂന്നാം തവണയും ആരെയെങ്കിലും കണ്ടാൽ കാര്യങ്ങൾ തിരക്കി പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടവരുമാണ് ജനപ്രതിനിധികളെന്ന് മന്ത്രി കെ.ടി. ജലീൽ. ഒരുമനയൂർ പഞ്ചായത്ത് ലോകബാങ്കി​െൻറ സഹായത്തോടെ 57 ലക്ഷം ചെലവഴിച്ച് നവീകരിച്ച കമ്യൂണിറ്റി ഹാൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.എസ്.സി പരീക്ഷകളെഴുതി ജീവനക്കാരായി വരുന്നവരിൽ 75 ശതമാനവും സ്ത്രീകളായതിനാൽ അഴിമതി കുറയാൻ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ലീഗ് ജില്ല പ്രസിഡൻറ് സി.എച്ച്. റഷീദ്, സി.പി.െഎ ഗുരുവായൂർ മണ്ഡലം ഏരിയ സെക്രട്ടറി പി. മുഹമ്മദ് ബഷീർ, ബി.ജെ.പി ഏരിയ സെക്രട്ടറി ഗോപാലകൃഷ്ണൻ, ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ സി. മുഷ്താഖ് അലി, ബ്ലോക്ക് അംഗം ടി.സി. ചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ആഷിദ, അംഗങ്ങളായ ജാഷിറ ഷംസീർ, ജ്യോതി ബാബുരാജ്, കെ.വി. രവീന്ദ്രൻ, പി.വി. നഷറ, സിന്ധു അശോകൻ, ലീന സജീവൻ, എ.വി. ഹംസക്കുട്ടി, നളിനി ലക്ഷ്മണൻ, ഷൈനി ഷാജി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ.ജെ. ചാക്കോ സ്വാഗതവും സെക്രട്ടറി എ.വി. അനുപമ നന്ദിയും പറഞ്ഞു. സോളാർ പ്ലാൻറ്, ഇൻസുലേറ്റർ, കുടിവെള്ള ശുചീകരണി എന്നിവ നവീകരിച്ചതിൽപെടും.
Show Full Article
TAGS:LOCAL NEWS 
Next Story