Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനാലപ്പാടൻ...

നാലപ്പാടൻ ജന്മദിനാഘോഷത്തിന്​ തുടക്കം

text_fields
bookmark_border
പുന്നയൂര്‍ക്കുളം: നാലപ്പാട്ട് നാരായണ മേനോന്‍ ജന്മദിനാഘോഷം പി.എസ്‌.സി ചെയര്‍മാന്‍ എം.കെ. സക്കീര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എ.ഡി. ധനീപ് അധ്യക്ഷത വഹിച്ചു. സഹകരണ ബാങ്ക് പ്രസിഡൻറ് പി. ഗോപാലന്‍, വി. അപ്പു, എ.വൈ. കുഞ്ഞുമൊയ്തു, എം.എം. ഗംഗാധരന്‍, വി.കെ. ചേക്കുഹാജി, പി. രാമദാസ്, പി.കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. രാവിലെ നാലപ്പാട്ട് കാവില്‍ നിന്ന് ഗാന്ധി സ്മൃതിയാത്ര നടത്തി. നാലാപ്പാട്ട് അശോകന്‍, ചോ മുഹമ്മദുണ്ണി എന്നിവര്‍ നേതൃത്വം നല്‍കി. ആറ് ദിവങ്ങളിലായാണ് ആഘോഷം. ചൊവ്വാഴ്ച ലളിതകല അക്കാദമിയുടെ ചിത്രരചന പഠനകളരി, നാലപ്പാട്ട് അമ്മിണിയമ്മ സ്മൃതി അക്ഷരശ്ലോക സദസ്സ്, മാമ്പറ്റ് അപ്പുക്കുട്ടന്‍ സ്മൃതി കവിയരങ്ങ്, ബാലഗോകുലം അവതരിപ്പിക്കുന്ന കലാപരിപാടികള്‍ എന്നിവ നടക്കും. .
Show Full Article
TAGS:LOCAL NEWS 
Next Story