Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതിന്മകള്‍ക്കെതിരെ നാടക ...

തിന്മകള്‍ക്കെതിരെ നാടക പ്രവര്‍ത്തകര്‍ ഉണരണം ^നിലമ്പൂര്‍ ആയിഷ

text_fields
bookmark_border
തിന്മകള്‍ക്കെതിരെ നാടക പ്രവര്‍ത്തകര്‍ ഉണരണം -നിലമ്പൂര്‍ ആയിഷ കുന്നംകുളം: വർധിച്ചുവരുന്ന തിന്മകള്‍ക്കെതിരെ നാടക പ്രവര്‍ത്തകര്‍ ഉറക്കെ സംവദിച്ചേ മതിയാകൂവെന്ന് നാടക നടി നിലമ്പൂര്‍ ആയിഷ. കേരളത്തിലെ നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ 'നാട്ടക്'​െൻറ കുന്നംകുളം-ഗുരുവായൂര്‍ മേഖല കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വര്‍ത്തമാന ജീവിതത്തി​െൻറ നേർക്കാഴ്ചകളൊരുക്കാന്‍ അമച്വര്‍ നാടക വേദികള്‍ക്കാണ് കഴിയുന്നത്. സംവാദം നടത്തുന്നവര്‍ ആക്രമിക്കപ്പെടുന്ന കാലഘട്ടത്തില്‍ നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മ അനിവാര്യമാണെന്നും അവർ കൂട്ടിച്ചേര്‍ത്തു. നഗരസഭ അധ്യക്ഷ സീത രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംവാദം നടന്നു. നാടക പ്രവര്‍ത്തക ശ്രീജ ആറങ്ങോട്ടുകര വിഷയാവതരണം നടത്തി. 'നാട്ടക്' സംസ്ഥാന ഭാരവാഹികളായ പ്രേംപ്രസാദ്, കെ.ബി. ഹരി, രെണു രാമനാഥ് എന്നിവര്‍ സംസാരിച്ചു. ചിത്ര, ശിൽപപ്രദര്‍ശനവും ലഘു നാടകാവതരണവും നടന്നു. സ്വാഗതസംഘം ഭാരവാഹികളായ നാരായണന്‍ അത്രപ്പുള്ളി, സോബി സൂര്യഗ്രാമം, സുനില്‍, റഷീദ് എരുമപ്പെട്ടി, പ്രഭലന്‍ വേലൂർ, വിജയലക്ഷ്മി എസ്. നായർ, പ്രബലന്‍ വേലൂർ, സുഗതന്‍ ഞമനേങ്ങാട്, കാട്ടകാമ്പാല്‍ ജയപ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കി. 'നാട്ടക്' രക്ഷാധികാരികളായി കാട്ടകാമ്പാല്‍ ജയപ്രകാശ്, പ്രബലന്‍ വേലൂർ, മേഖല പ്രസിഡൻറായി സുനില്‍ ചൂണ്ടൽ, സെക്രട്ടറിയായി സോബി സൂര്യഗ്രാമം എന്നിവരെ തിരഞ്ഞെടുത്തു. സുകുമാരന്‍ ഞമനേങ്ങാടാണ് ട്രഷറർ.
Show Full Article
TAGS:LOCAL NEWS 
Next Story