Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാല്‍നട തീർഥാടകര്‍ക്ക് ...

കാല്‍നട തീർഥാടകര്‍ക്ക് സ്വീകരണം

text_fields
bookmark_border
പഴഞ്ഞി: യല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ പെരുന്നാള്‍ ദിവസത്തില്‍ കാല്‍നട തീര്‍ഥയാത്രക്ക് പഴഞ്ഞി പള്ളി ഇടവക സ്വീകരണം നല്‍കി. പെങ്ങാമുക്ക് സ​െൻറ് പീറ്റേഴ്‌സ് ആൻഡ് സ​െൻറ് പോള്‍സ് ഓര്‍ത്തഡോക്സ് പഴയ പള്ളിയില്‍ നിന്നാരംഭിച്ച തീർഥയാത്രക്ക് ബസേലിയോസ് മാര്‍തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ ഫ്ലാഗ് ഓഫ് ചെയ്തു. വികാരി ഫാ. ജോണ്‍ പുലിക്കോട്ടിൽ, സഹവികാരി ഫാ.കെ.ഐ. ഏലിയാസ്, ജനറല്‍ കണ്‍വീനര്‍ സി.സി. ജോണ്‍സണ്‍, ജോഷ്വ പി. ജോര്‍ജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തീർഥയാത്ര പുറപ്പെട്ടത്. ഭദ്രാസനത്തിലെ വൈദികരും വിശ്വാസികളും പങ്കെടുത്ത തീർഥയാത്രയില്‍ നൂറ് കണക്കിന് വിശാസികള്‍ അണിചേര്‍ന്നു. മൂലേപ്പാട് ഓര്‍ത്തഡോക്സ് പള്ളി, പഴഞ്ഞി വണ്‍വേ സ​െൻറ് തോമസ് കുരിശുപള്ളി, പാമ്പാടി തീര്‍ഥാടന സംഘം എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story