Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗാന്ധി സേവനദിനം...

ഗാന്ധി സേവനദിനം ആചരിച്ചു

text_fields
bookmark_border
പന്നിത്തടം: ചിറമനേങ്ങാട് കോൺകോഡ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും രക്ഷിതാക്കളും മാനേജ്മ​െൻറും പന്നിത്തടം മുതൽ ബദർപള്ളി പരിസരം വരെ ശുചീകരണ പ്രവർത്തനം നടത്തി. ട്രസ്റ്റ് ചെയർമാൻ പെൻകോ ബക്കർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ആർ.എം. ബഷീർ, പഞ്ചായത്തംഗം ഷുക്കൂർ പന്നിത്തടം, ട്രസ്റ്റ് മെംബർ എ.എ. കടങ്ങോട്, പ്രിൻസിപ്പൽ ബീന ഉണ്ണി, പി.ടി.എ പ്രസിഡൻറ് കെ.ടി. മണി എന്നിവർ പെങ്കടുത്തു. എൻ.എസ്.എസ്, റെഡ് ക്രോസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ഒരുമ ബാലജനസഖ്യം, ഗാന്ധി ദർശൻ എന്നീ ക്ലബുകളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രോഗ്രാം കോഒാഡിനേറ്റർ സി.പി. ആേൻറാ, ടീം ലീഡർമാരായ അബ്ദുൽ കരീം, എം. ഷനിൽ, എ.വി. ഗഫൂർ, ഷരീഫ് ഹസനി, ടി.സി. ശാന്ത, കെ.കെ. പ്രവീഷ്, എ.ടി. ജയിംസ്, മണികണ്ഠൻ, അബ്ദുൽ വഹാബ് എന്നിവർ നേതൃത്വം നൽകി. ഒരുമനയൂർ: ആശാൻ കടവ് റോഡി​െൻറ ഇരുവശത്തെയും പുല്ല് വെട്ടി ശുചീകരിച്ചു. ഒരുമനയൂർ തൈക്കടവ് ഫൈസ് ഇലവൻ ക്ലബ് പ്രവർത്തകരാണ് ശുചീകരണ യജ്ഞം നടത്തിയത്. കുന്നംകുളം: ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ചാവക്കാട് ജില്ല അസോസിയേഷ​െൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച ശുചിത്വ പ്രവർത്തനങ്ങളും ബോധവത്കരണ പരിപാടിയും കുന്നംകുളം നഗരസഭ അധ്യക്ഷ സീത രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ പി.എം. സുരേഷ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ മിഷ സെബാസ്റ്റ്യൻ, സുമ ഗംഗാധരൻ, ഡി.ഇ.ഒ എൻ.ആർ. മല്ലിക, എ.ഇ.ഒ പി. സച്ചിദാനന്ദൻ, പി.െഎ. ലാസർ, ടി.എസ്. മല്ലിക, ടി.സി. ശാന്ത, സി.ബി. ജെലിൻ, സി.എ. ജോഷി, കെ.ജെ. പീറ്റർ, സി. ജയലക്ഷ്മി, പി.എഫ്. റീജ, ജോസ് സി. പൊന്നാർ എന്നിവർ സംസാരിച്ചു. കുന്നംകുളം ഗവ. ബോയ്സ് ഹൈസ്കൂളിൽനിന്ന് ആരംഭിച്ച റാലി എസ്.െഎ യു.കെ. ഷാജഹാൻ ഫ്ലാഗ് ഒാഫ് ചെയ്തു. പെരുമ്പിലാവ്: പ്രകൃതി സംരക്ഷണ സംഘത്തി​െൻറ നേതൃത്വത്തിൽ സന്നദ്ധ സംഘടനകളുടെയും വിദ്യാർഥികളുടെയും സഹകരണത്തോടെ അക്കിക്കാവ്-കേച്ചേരി ബൈപാസ് റോഡി​െൻറ ഇരുവശത്തുമുള്ള മാലിന്യം നീക്കംചെയ്തു. റോയൽ എൻജിനീയറിങ് കോളജ് എൻ.എസ്.എസ് യൂനിറ്റ്, ചോയ്സ് ക്ലബ് ആനക്കല്ല്, നാട്ടുകാർ, പൊതുപ്രവർത്തകർ തുടങ്ങിയവരാണ് ശുചീകരണ യജ്ഞത്തിൽ പെങ്കടുത്തത്. എസ്.െഎമാരായ വി.എസ്. സന്തോഷ്, മനോജ് കെ. ഗോപി എന്നിവർ ഉദ്ഘാടനം ചെയ്തു. പ്രകൃതി സംരക്ഷണ സംഘം ജില്ല കോഒാഡിനേറ്റർ ഡെന്നീസ് മങ്ങാട് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി എൻ. ഷാജി തോമസ്, എൻ.എസ്.എസ് കോഒാഡിനേറ്റർ ആർ. കൃഷ്ണകുമാർ, എൻ.എസ്. സത്യൻ, ഫസൽ, എം.എ. കമറുദ്ദീൻ, കെ.വി. അപ്പു, സി.എം. ഷെരീഫ്, പ്രേമ ചൂണ്ടലാത്ത്, റസാഖ് പെരുമ്പിലാവ് എന്നിവർ സംസാരിച്ചു. പ്രകൃതി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ അക്കിക്കാവ് മുതൽ ഒരു കിലോമീറ്ററോളം റോഡിനിരുവശത്തായി പത്തോളം നിരീക്ഷണ കാമറകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കും. ബോധവത്കരണ സന്ദേശ പരിപാടികളും ശുചിത്വം ഉറപ്പുവരുത്തുന്നതിന് കാമ്പയിനും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story