Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുന്നംകുളം കോൺഗ്രസിൽ...

കുന്നംകുളം കോൺഗ്രസിൽ അനുനയനീക്കം സജീവം

text_fields
bookmark_border
കുന്നംകുളം: നേതൃത്വവുമായി അകന്നുകഴിയുന്ന വിമത കോൺഗ്രസ് കൗൺസിലർമാരെയും നേതാക്കളെയും പ്രവർത്തകരെയും അനുനയിപ്പിക്കാനുള്ള നീക്കം സജീവം. കുന്നംകുളം േകാൺഗ്രസിെല പ്രശ്നം പരിഹരിക്കാൻ കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.പി. കുഞ്ഞിക്കണ്ണൻ, ഭാരതപുരം ശശി എന്നിവരെ നിയോഗിച്ചതായാണ് സൂചന. രണ്ടു വർഷമായി നഗരസഭയിൽ കോൺഗ്രസ് രണ്ടുതട്ടിലാണ്. സ്റ്റാൻഡിങ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വോട്ട് തേടിയെന്ന ആരോപണമാണ് കോൺഗ്രസിലെ ഒരുവിഭാഗം കൗൺസിലർമാരെ പാർട്ടിയിൽനിന്ന് മാറ്റിനിർത്താൻ കാരണം. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരുടെ തെരഞ്ഞെടുപ്പിൽ നടപടിക്ക് വിധേയരായവരിൽ മൂന്നുപേർ അധ്യക്ഷന്മാരായി മാറി. ബി.ജെ.പിയുടെ േവാട്ട് തേടിയാണ് കമ്മിറ്റിയിൽ കയറിയതെന്ന ആരോപണങ്ങൾക്ക് വിധേയരായ ഷാജി ആലിക്കൽ, കെ.കെ. ആനന്ദൻ, നിഷ ജയേഷ്, സുമ ഗംഗാധരൻ, മിഷ സെബാസ്റ്റ്യൻ, ഇന്ദിര, ബീന ലിബിനി എന്നിവർക്കെതിരെ നടപടിയെടുത്തു. നടപടിക്ക് വിധേയരാക്കപ്പെട്ട കൗൺസിലർമാർ ഒൗദ്യോഗിക കോൺഗ്രസ് പരിപാടികൾക്ക് സമാന്തരമായി നിരവധി പരിപാടികൾ സംഘടിപ്പിച്ചിരുന്നു. നഗരസഭയിൽ പ്രതിപക്ഷത്തെ വലിയ ശക്തിയായി വിമത കോൺഗ്രസ് മാറി. ഒരുവർഷം മുമ്പ് അന്നത്തെ കെ.പി.സി.സി അധ്യക്ഷൻ വി.എം. സുധീര​െൻറ നിർദേശപ്രകാരം കെ.പി.സി.സി സെക്രട്ടറി എൻ. വേണുഗോപാലി​െൻറ നേതൃത്വത്തിൽ ജില്ല കോൺഗ്രസ് കമ്മിറ്റി ഒാഫിസിൽ ചർച്ച നടത്തിയെങ്കിലും ഒൗദ്യോഗിക കോൺഗ്രസ് കൗൺസിലർമാരും പ്രാദേശിക നേതാക്കളും ഒത്തുതീർപ്പിന് തയാറായില്ല. നിലവിലെ സ്റ്റാൻഡിങ് കമ്മിറ്റികൾ തുടരുകയും ഒൗദ്യോഗിക വിഭാഗത്തിലെ ഇപ്പോഴത്തെ മണ്ഡലം പ്രസിഡൻറായ കൗൺസിലർ ബിജു സി. ബേബിയെ പാർലമ​െൻററി പാർട്ടി ലീഡറാക്കി നിയമിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, നിർദേശം ഒൗദ്യോഗിക വിഭാഗം എതിർത്തു. പിന്നീട് എറണാകുളത്ത് നടന്ന കോൺഗ്രസ് സംസ്ഥാന കമ്മിറ്റി കൗൺസിലർമാരുടെ യോഗത്തിൽ കുന്നംകുളത്തെ വിമതരെയും പെങ്കടുപ്പിച്ചിരുന്നു. നിയോജക മണ്ഡലം പരിപാടികളിൽ പെങ്കടുപ്പിക്കണമെന്ന നിർദേശത്തിന് ഇതുവരെയും പ്രാദേശിക നേതൃത്വം തയാറായിട്ടില്ല. സംഘടന തെരഞ്ഞെടുപ്പ് വരുന്നതോടെ വിമതരെ കൂടെ നിർത്തി നഗരസഭ ഭരണം അട്ടിമറിക്കാൻ കഴിയുമോ എന്നാണ് സംസ്ഥാന-ജില്ല നേതൃത്വത്തി​െൻറ ആലോചന. എന്നാൽ, നീക്കത്തിന് പ്രാദേശിക നേതാക്കൾ വിലങ്ങുതടിയായേക്കും. വിമത കോൺഗ്രസ് കൗൺസിലർമാരെ പിന്തുണക്കാൻ നിരവധി കോൺഗ്രസ് പ്രവർത്തകരും നേതാക്കളും കുന്നംകുളത്തുണ്ട്. നഗരസഭ മുൻ ചെയർമാൻ സി.വി. ബേബി, സർവിസ് സഹകരണ സംഘം പ്രസിഡൻറുമാർ, മുൻ കൗൺസിലർമാർ എന്നിവരടങ്ങുന്ന സംഘത്തി​െൻറ നേതൃത്വത്തിലാണ് സമാന്തര കോൺഗ്രസ് പ്രവർത്തനം നടന്നുവരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story