Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാലക്കുടി കൊലപാതകം:...

ചാലക്കുടി കൊലപാതകം: കരുനീക്കി അന്വേഷണസംഘം; ഡിവൈ.എസ്.പി സാക്ഷിയാവും

text_fields
bookmark_border
തൃശൂർ: ചാലക്കുടിയിലെ രാജീവ് വധക്കേസിൽ ആരോപണവിധേയനായ ഹൈകോടതിയിലെ ക്രിമിനൽ അഭിഭാഷകനെതിരെ കരുതലോടെ അന്വേഷണസംഘം. കേസിൽ ഡിവൈ.എസ്.പി -സി.എസ്. ഷാഹുല്‍ ഹമീദിനെ സാക്ഷിയാക്കാന്‍ നീക്കമുണ്ട്. ഇക്കാര്യത്തിൽ നിയമോപദേശം തേടും. രാജീവിനെ ബന്ദിയാക്കിയതായി ഉദയഭാനുവാണ് ചാലക്കുടി ഡിവൈ.എസ്.പിയെ ഫോണിൽ വിളിച്ചുപറഞ്ഞത്. കേസുകളുമായി ബന്ധപ്പെട്ട് ഉദയഭാനുവുമായി ഷാഹുൽ ഹമീദിന് സൗഹൃദമുണ്ട്. ഭൂമിയിടപാട് സംബന്ധിച്ച് ഷാഹുൽ ഹമീദും ഉദയഭാനുവും നേരത്തെ സംസാരിച്ചിരുന്നുവത്രെ. ഈ സാഹചര്യത്തിലാണ് പൊലീസ് ഉദ്യോഗസ്ഥനെ സാക്ഷിയാക്കാൻ നീക്കം നടത്തുന്നത്. ജോണിയുടെയും രഞ്ജിത്തി​െൻറയും അറസ്റ്റിനു ശേഷമേ തെളിവെടുപ്പ് ഉണ്ടാവൂ. ഇതിനിടെ ഉദയഭാനുവിനെതിരെ അഭിഭാഷകരിൽ ഒരുവിഭാഗം നീക്കം തുടങ്ങി. മാധ്യമ-അഭിഭാഷക തർക്കത്തിൽ ഹൈകോടതി അഭിഭാഷകരെ വിമർശിച്ച ഉദയഭാനുവിനെതിരെ ഒരുവിഭാഗം അഭിഭാഷകർ രംഗത്തുണ്ടായിരുന്നു. തുടർന്ന് സെബാസ്റ്റ്യൻ പോൾ, കാളീശ്വരം രാജ് എന്നിവർക്കൊപ്പം ഉദയഭാനുവിനെയും അസോസിയേഷനിൽനിന്ന് പുറത്താക്കി. എന്നാൽ, വ്യക്തിപ്രഭാവംകൊണ്ട് മൂവരും അത് മറികടന്നു. ഇപ്പോൾ വീണു കിട്ടിയ അവസരം മുതലെടുക്കാനാണ് ശ്രമം. നേരത്തെ, രാജീവ് ഹൈകോടതിയിൽ നൽകിയ പരാതിയുടെ പകർപ്പ് പുറത്തുവന്നത് ഇതി​െൻറ ഭാഗമാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തിൽ ഉദയഭാനുവിനെ സി.പി.എം പരിഗണിച്ചിരുന്നു. സി.പി.എം നേതാക്കളുമായുള്ള സൗഹൃദത്തിനൊപ്പം, വിവിധ കേസുകളിൽ നിയമോപദേശം നൽകിയതും ഉദയഭാനുവാണ്. ചന്ദ്രബോസ് വധക്കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായിരുന്നു. വ്യവസായിയായ മുഹമ്മദ് നിസാമിനെ കുരുക്കിയത് ഉദയഭാനുവി​െൻറ ഇടപെടലാണെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ കേസിൽ, നിസാമിന് വധശിക്ഷ ലഭിക്കാതെ പോയത് ഉദയഭാനുവി​െൻറ ഒത്തുകളിയായിരുെന്നന്ന ആക്ഷേപം കോൺഗ്രസ് ഉയർത്തുന്നുണ്ട്. പാമ്പാടി നെഹ്റു കോളജിലെ എൻജിനീയറിങ് വിദ്യാർഥി ജിഷ്ണു പ്രണോയി കേസിൽ ഉദയഭാനുവിനെയാണ് സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചത്. ഇതൊക്കെയാണെങ്കിലും രാജീവ് വധവുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ ഉദയഭാനുവിനെ സംരക്ഷിക്കേെണ്ടന്നാണ് സി.പി.എം നേതൃത്വത്തിെല ധാരണ.
Show Full Article
TAGS:LOCAL NEWS 
Next Story