Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവയോജന ദിനാചരണം

വയോജന ദിനാചരണം

text_fields
bookmark_border
കൊടുങ്ങല്ലൂർ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയ​െൻറ നേതൃത്വത്തിൽ മേഖലയിലെ വിവിധ ഇടങ്ങളിൽ വയോജന ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി എൻ.എ. കുഞ്ഞുമൊയ്തീൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ടി.കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രഫ. എസ്. ഭാർഗവൻ പിള്ള, ടി. ഗോപാലൻകുട്ടി മേനോൻ എന്നിവർ ചേർന്ന് 80 പിന്നിട്ട അംഗങ്ങളെ ആദരിച്ചു. വി.കെ. ജോഷി, ബി. ശ്രീധരൻനായർ എന്നിവർ സംസാരിച്ചു. ഡോ. കെ.എസ്. ഷെല്ലി ക്ലാസെടുത്തു. പെൻഷനേഴ്സ് യൂനിയൻ എടവിലങ്ങ് യൂനിറ്റ് സംഘടിപ്പിച്ച ദിനാചരണ പരിപാടി ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇ.ടി. തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് പി.കെ. ശശി മുതിർന്ന അംഗങ്ങളെ ആദരിച്ചു. എൻ.എ. ഇസ്മാലി, യു.കെ. ശാന്ത, വി.എം. അബ്ദുല്ല, പി.ഡി. ധർമപാലൻ എന്നിവർ സംസാരിച്ചു. പി.എം. ദിനേശൻ ആരോഗ്യക്ലാസിന് നേതൃത്വം നൽകി. എറിയാട് യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് പ്രസിഡൻറ് പ്രസാദിനി മോഹൻ ഉദ്ഘാടനം ചെയ്തു. എം.എ. ശാന്ത അധ്യക്ഷത വഹിച്ചു. വാർഡംഗം വി.ആർ. ബാബു, ബ്ലോക്ക് പ്രസിഡൻറ് പി.കെ. ശശി, സെക്രട്ടറി എൻ.എ. കുഞ്ഞുമൊയ്തീൻ, ടി.കെ. സുരേന്ദ്രൻ, കെ.എം. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. ഡോ. പി.കെ. മുഹമ്മദ് റഷീദ് ക്ലാസെടുത്തു. പുല്ലൂറ്റ് യൂനിറ്റ് വൃദ്ധസദനത്തിൽ സംഘടിപ്പിച്ച ദിനാചരണം നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ സി.കെ. രാമനാഥൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ജി. സുകുമാരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് പി.കെ. ശശി, സെക്രട്ടറി എൻ.എ. കുഞ്ഞുമൊയ്തീൻ, പ്രഫ. കെ. അജിത, കെ.കെ. അപ്പുക്കുട്ടൻ, സി.ആർ. കമലാസനൻ, കെ.എം. അബ്ദുൾ വഹാബ് എന്നിവർ സംസാരിച്ചു. പുല്ലൂറ്റ് മിന്നാമിന്നി അംഗൻവാടിയിൽ കാരണവാദരം 2017 സംഘടിപ്പിച്ചു. നഗരസഭ കൗൺസിലർ സുമാനാരായണൻ മുഖ്യാതിഥിയായ ചടങ്ങിൽ പ്രദേശത്തെ കാരണവത്തി സരോജിനിയമ്മയെ ദേശീയ അധ്യാപക അവാർഡ് ജേതാവ് പി.എ. സീതി ആദരിച്ചു. ജയാശിവൻ, പ്രസന്ന, ഹരി തേജസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story