Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമന്ത്രിയെ കരിങ്കൊടി...

മന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്​റ്റിൽ

text_fields
bookmark_border
തൃപ്രയാർ: റോഡുകൾ തകർന്നതിൽ പ്രതിഷേധിച്ച് മന്ത്രിയെ കരിങ്കൊടി കാണിക്കാനൊരുങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റു ചെയ്തു. ഞായറാഴ്ച വൈകീട്ട് ഏഴിന് മന്ത്രി എ.സി. മൊയ്തീനെയാണ് തൃപ്രയാർ മിനി സിവിൽ സ്റ്റേഷന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിക്കാനൊരുങ്ങിയത്. പ്രിയദർശിനി ഓഡിറ്റോറിയത്തിൽ നടക്കുന്ന നാടകവിരുന്നി​െൻറ പുരസ്കാരദാനം നിർവഹിക്കാനെത്തിയതായിരുന്നു മന്ത്രി. നാടു മുഴുവൻ റോഡുകൾ തകർന്നിട്ടും അതിൽപെട്ട് ജീവനുകൾ പൊലിയുകയും നൂറുകണക്കിനു പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടും കുലുക്കമില്ലാതെ എ.സി കാറുകളിൽ കറങ്ങുകയാണ് മന്ത്രിമാരെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. നേതാക്കളായ കെ.ജെ. യദുകൃഷ്ണ, പി.എം. സിദ്ദീഖ്, എ.എ. മുഹമ്മദ് ഹാഷിം, ടി.വി. ഷൈൻ, കെ.വി. സുകുമാരൻ, എം.ബി. ഷിഹാബുദ്ദീൻ, സാബു, വിപുൽ, എം.എസ്. പ്രസാദ് എന്നിവരെയാണ് മന്ത്രി എത്തുംമുമ്പ് പൊലീസ് അറസ്റ്റു ചെയ്ത് നീക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story