Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമദ്യലഹരിയില്‍ വനിത...

മദ്യലഹരിയില്‍ വനിത പൊലീസുകാരെ ആക്രമിച്ച പ്രതി അറസ്​റ്റില്‍

text_fields
bookmark_border
ഇരിങ്ങാലക്കുട: മദ്യലഹരിയില്‍ വനിത പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. പെരിഞ്ഞനം ചേന്ദമംഗലത്ത് വീട്ടില്‍ റഫീക്കിനെയാണ് (36) ഇരിങ്ങാലക്കുട എസ്.ഐ കെ.എസ്. സുശാന്തും സംഘവും അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട ജോളി ബാറിന് സമീപം മദ്യവില്‍പന നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പരിശോധന നടത്തിയിരുന്നു. രണ്ട് ലിറ്റര്‍ മദ്യവുമായി റഫീക്ക് നില്‍ക്കുന്നത് കണ്ട് പൊലീസ് ഇയാളെയും ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായി വനിത പൊലീസുകാരെ ആക്രമിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്ഥലത്തെത്തിയ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടുകയായിരുന്നു. റഫീക്കിന് മതിലകം, വലപ്പാട് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളുള്ളതായി പൊലീസ് പറഞ്ഞു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ആക്രമണം നടത്തിയതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. വനിത എസ്.ഐ എം.ഡി. അന്ന, എ.എസ്.ഐ ടി.കെ. പ്രതാപന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story