Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമതിലകത്തെ...

മതിലകത്തെ ഓട്ടോക്കാർക്കുണ്ട്; മീറ്റർ പരിധിയില്ലാത്ത സഹകരണം

text_fields
bookmark_border
കൊടുങ്ങല്ലൂർ: 'യാത്രക്കാരുടെയും പരിസരവസികളുടെയും പരാതികളും നിർദേശങ്ങളും ഇൗ ബോക്സിൽ നിക്ഷേപിക്കുക' ഇൗ വരികൾ എഴുതിയ ബോക്സ് സ്ഥാപിച്ചിരിക്കുന്നത് കെ.എസ്.ആർ.ടി.സിയിലോ ഏതെങ്കിലും സ്വകാര്യ ടാക്സി സ്ഥാപനത്തിലോ അല്ല. മതിലകത്തെ ജനകീയ ഒാേട്ടാ ഡ്രൈവേഴ്സ് യൂനിയ‍​െൻറ പരാതിപ്പെട്ടിയാണിത്. സ്വയം തിരുത്താനും പരിധിയില്ലാതെ സഹകരിക്കാനുമുള്ള മനസ്സാണ് ഇവിടത്തെ ഡ്രൈവർമാരെ വ്യത്യസ്തരാക്കുന്നത്. ഒാേട്ടാറിക്ഷ സ്റ്റാൻഡിൽ പൊതുവെ കാണാത്ത അപൂർവ മാതൃകകൾ മതിലകത്തെ സവിശേഷതയാണ്. സ്വയം രൂപപ്പെടുത്തിയ മാതൃക പെരുമാറ്റ ചട്ടങ്ങളിലൂടെയാണ് ഇവിടത്തെ മുച്ചക്ര വാഹനങ്ങളുടെ സഞ്ചാരം. സമൂഹവും സർക്കാർ സംവിധാനങ്ങളുമായി സൗഹാർദപരമായ അന്തരീക്ഷമാണ്. സ്്റ്റാൻഡിൽ ഓട്ടോ ഇടണമെങ്കിൽ യൂനിഫോം നിർബന്ധമാണ്. മദ്യമോ മറ്റ് ലഹരി പദാർഥങ്ങളോ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുകയാണ്. സ്റ്റൻഡിലും ലഹരി അനുവദിക്കില്ല. പുകവലി നിർബന്ധക്കാർക്ക് പുറത്തുപോയി വലിക്കാം. വാഹനത്തി​െൻറ രേഖകകളെല്ലാം കൃത്യമല്ലെങ്കിൽ ഇൗ സ്റ്റാൻഡിൽ വാഹനം ഇടാൻ അനുവദിക്കില്ല. അങ്ങനെയുള്ളവർ സ്റ്റാൻഡിൽനിന്ന് സ്വയം പിൻവലിയുകയാണ് പതിവ്. രേഖകളെല്ലാം കൃത്യമാക്കാൻ യൂനിയൻ ഭാരവാഹികൾ തന്നെ പോംവഴി കണ്ടെത്തിയിട്ടുണ്ട്. ഡ്രൈവിങ് ലൈസൻസി​െൻറയോ ഇൻഷുറൻസി​െൻറയോ ടാക്സി​െൻറയോ മറ്റോ കാലാവധി എത്തുന്നതിന് മുമ്പേ ഡ്രൈവർമാരെ ഒാർമപ്പെടുത്താൻ സ്റ്റാൻഡിൽ ആളെ ഏർപ്പാട് ചെയ്തിട്ടുണ്ട്. ടെസ്റ്റ് കഴിഞ്ഞ് സ്റ്റാൻഡിലേക്ക് തിരികെയെത്തുന്ന ഒാേട്ടാറിക്ഷകളുടെ സർട്ടിഫിക്കറ്റ് പകർപ്പ് നിർബന്ധമായും വാങ്ങിവെക്കും. തീർന്നില്ല മതിലകം സ്റ്റാൻഡിലെ മാതൃകകൾ. രാവിലെ സ്കൂൾ വിദ്യാർഥികളുടെ യാത്ര സൗകര്യാർഥം ഒാേട്ടാറിക്ഷകൾ കൂടുതൽ ഒതുക്കിയിട്ട് സൗകര്യം ചെയ്യാറുണ്ട്. വഴി യാത്രക്കാർക്കും ഇരുചക്ര വാഹനക്കാർക്കും അസൗകര്യം ഉണ്ടാക്കുംവിധം സ്വകാര്യവാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യുന്നത് ഒഴിവാക്കാൻ സ്റ്റാൻഡിലുള്ളവർ ശ്രമിക്കുന്നതും പതിവാണെന്ന് ഭാരവാഹികൾ വ്യക്തമാക്കുന്നു. 50ഓളം വരുന്ന അംഗങ്ങൾ പാലിക്കേണ്ട 16 നിബന്ധനകൾ കൃത്യമായി എഴുതി സ്ഥാപിച്ചാണ് ഏവെരയും ഒാർമപ്പെടുത്തുന്നത്. സ്റ്റാൻഡിലെ ഏക യൂനിയൻ സി.െഎ.ടിയുവാണ്. ദേശീയപാതക്കരികിലെ സ്റ്റാൻഡിൽ സ്ഥാപിച്ച ബോക്സിൽ വീഴുന്ന പരാതികളും നിർദേശങ്ങളും യഥാസമയം പരിശോധിച്ച് പരിഹാരം കാണുകയാണ് ലക്ഷ്യം. പരാതികളും പ്രശ്നങ്ങളും വിരളമായ മതിലകം സ്റ്റാൻഡിനെ കുറിച്ച് പൊലീസിനും മതിപ്പാണുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story