Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചേര്യേക്കര പാലംപണി...

ചേര്യേക്കര പാലംപണി പൂർത്തിയായി; റോഡ് നിർമാണത്തിൽ അലംഭാവം

text_fields
bookmark_border
മാള: ചേര്യേക്കര പാലംപണി പൂർത്തിയായെങ്കിലും റോഡ് നിർമാണത്തിൽ പഞ്ചായത്തുകൾ മെല്ലെപ്പോക്ക് സമീപനം സ്വീകരിക്കുന്നതായി ആക്ഷേപം. പുത്തൻചിറ-, മാള പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്നതാണ് ചേര്യേക്കര--- കടുപ്പൂക്കര പാലം. നിർമാണം പൂർത്തിയായിട്ടും ടാറിടാനുള്ള നടപടി എങ്ങുമെത്തിയിട്ടില്ല. പുത്തൻചിറ പഞ്ചായത്ത് 300 മീറ്ററും മാള പഞ്ചായത്ത് 100 മീറ്ററുമാണ് ടാറിടേണ്ടത്. മഴക്കാലത്തിന് ശേഷം ടാറിങ് നടക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. ഇതിനായി ഇരു പഞ്ചായത്തുകളും ഫണ്ട് കണ്ടെത്തേണ്ടതുണ്ട്. പാലം നിർമാണം പൂർത്തിയായ സ്ഥിതിക്ക് എത്രയുംവേഗം റോഡ് നിർമാണം പൂർത്തിയാക്കി ജനങ്ങൾക്കിത് തുറന്നുെകാടുക്കണമെന്നാണ് ആവശ്യം. വികസനമെത്താത്ത കടപ്പൂക്കര-ചേര്യേക്കര ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തി​െൻറ നിർമാണം അതിവേഗമായിരുന്നു. അപ്രോച്ച് റോഡ് മെറ്റലിങ്ങും പൂർത്തിയാക്കി. ടാറിങ് മാത്രമാണ് ഇനി ശേഷിക്കുന്നത്. മെറ്റലിങ് വരെയാണ് കരാറേറ്റെടുത്ത ഹാർബറിങ് എൻജിനീയറിങ്ങി​െൻറ ചുമതല. ഇരു കരക്കാരുടെയും ചിരകാല സ്വപ്നമാണ് ഇൗ പാലം. ഇരു കരകൾക്കിടയിൽ ചാൽ ഉള്ളതിനാൽ പോക്കുവരവിന് കരിങ്ങാച്ചിറവഴി കി.മീറ്ററുകൾ ചുറ്റിസഞ്ചരിക്കണമായിരുന്നു. പ്രദേശ വാസികളുടെ നിരന്തര ആവശ്യം പരിഗണിച്ച് മുൻ എം.എൽ.എ ടി.എൻ. പ്രതാപ​െൻറ ശ്രമഫലമായാണ് പാലത്തിന് ഫണ്ട് ബജറ്റിൽ വകയിരുത്തിയത്. നബാർഡി​െൻറ ധനസഹായത്തോടെ ഹാർബർ എൻജിനീയറിങ് വകുപ്പാണ് ഫണ്ട് നൽകിയത്. 1.85 കോടി രൂപയാണ് പാലവും അപ്രോച്ച് റോഡും നിർമിക്കുന്നതിനായി അനുവദിച്ചത്. 2014ൽ ഹാർബർ എൻജിനീയറിങ് ഫണ്ട് വകയിരുത്തിയെങ്കിലും 2016ലാണ് ഭൂമിയേറ്റെടുക്കൽ പൂർത്തീകരിച്ചത്. മാളയിലെ കടുപ്പൂക്കര പ്രദേശത്തും പുത്തൻചിറ കുന്നത്തേരി ചേര്യേക്കര പ്രദേശത്തുമായി നിരവധി പേരുടെ ഭൂമി വിട്ടുനൽകി. പാലം യാഥാർഥ്യമായാൽ കടപ്പൂക്കരയിൽനിന്നും പുത്തൻചിറ ഗവ. ആശുപത്രി, ഹൈസ്കൂൾ, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, ചാലക്കുടി എന്നിവിടങ്ങളിലേക്ക് എത്താനുള്ള എളുപ്പവഴിയാകും ഇത്.
Show Full Article
TAGS:LOCAL NEWS 
Next Story