Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദയ വൃദ്ധസദനത്തിൽ വയോജന ...

ദയ വൃദ്ധസദനത്തിൽ വയോജന ദിനാചരണം

text_fields
bookmark_border
കൊടുങ്ങല്ലൂർ: ലോക വയോജനദിനം ദയ വൃദ്ധസദനത്തിൽ കൊടുങ്ങല്ലൂർ ഹൈവേ സുരക്ഷ ജാഗ്രത സമിതിയുടെയും സർക്കിൾ പൊലീസ് കെയർ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ആചരിച്ചു. സി.ഐ പി.സി. ബിജുകുമാർ ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ നഗരസഭയിലെ ആദ്യ വനിത കൗൺസിലറും സദനത്തിലെ അന്തേവാസിയുമായ സി.കെ. മണി ഭദ്രദീപം കൊളുത്തി. ഹൈവേ സുരക്ഷ ജാഗ്രതസമിതി പ്രസിഡൻറ് ഇ.ജെ. വൽസൻ അധ്യക്ഷത വഹിച്ചു. അന്തേവാസികൾക്കുള്ള പുതപ്പുകൾ കൊടുങ്ങല്ലൂർ എസ്.ഐ കെ.ജെ. ജിനേഷും മതിലകം എസ്.ഐ മനു വി. നായരും ചേർന്ന് വിതരണം ചെയ്തു. ഹൈവേ സുരക്ഷ ജാഗ്രത സമിതി സെക്രട്ടറി കെ.പി. സുനിൽകുമാർ, എം. രാജീവ്, എ.എസ്.ഐ എ. മുകുന്ദൻ, എസ്.ഐ സേവ്യർ നഗരസഭ കൗൺസിലർ റെജി സതീശൻ, ഇ.ജെ. ഹാരിസ് ഷെമീർ എളേടത്ത്, ഫയർമാൻ സിജിൽ, ദയ ഡയറക്ടർ ജലീൽ, ഭാര്യ നസീമ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story