Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആഘോഷമായി...

ആഘോഷമായി ശ്രീരാമൻചിറയിൽ തൃപ്രയാർ തേവരുടെ ചിറകെട്ടോണം

text_fields
bookmark_border
അന്തിക്കാട്: ചെമ്മാപ്പിള്ളി ശ്രീരാമൻചിറയിൽ തൃപ്രയാർ തേവരുടെ ചിറകെട്ടോണം ആഘോഷിച്ചു. കന്നിമാസത്തിലെ തിരുവോണ ദിനത്തിലാണ് ചിറകെട്ടോണം. രാമായണത്തിലെ സേതുബന്ധനത്തി​െൻറ സ്മരണ ചിറകെട്ടി പുതുക്കുന്ന ഭൂമിയിലെ ഒരേഒരിടമാണ് ചെമ്മാപ്പിള്ളിയിലെ ശ്രീരാമൻ ചിറ. പുലർച്ചെ മൂന്നുമണിക്ക് തൃപ്രയാർ ക്ഷേത്രത്തിലെ നിയമവെടി കേട്ടപ്പോൾ ചിറകെട്ട് അവകാശി സുരേഷ് പനോക്കി തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച് ആർപ്പുവിളിച്ച് ചെണ്ടകൊട്ടി. തുടർന്ന് നാട്ടുകാരും വീടുകളിൽ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ചു. വൈകീട്ട് തൃപ്രയാർ ക്ഷേത്രനട നേരത്തെ അടച്ചപ്പോൾ തൃപ്രയാർ തേവർ തീവ്രാനദിയിലെ ഓളങ്ങളെക്കൊണ്ട് താൻ പുറപ്പെട്ടതി​െൻറ അടയാളമേകി. തൃപ്രയാർ ക്ഷേത്രാധികാരികളുടെ അനുമതി ലഭിച്ചശേഷം പ്രതീകാത്മക ചിറകെട്ട് നടന്നു. തൃപ്രയാർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനെല്ലൂർ മുഖ്യകാർമികനായി. കൊട്ടാരവളപ്പിൽ ക്ഷേത്രത്തിൽ നാഴി, കത്തി, മോതിരം, ഓലക്കുട, കാഴ്ചക്കുല എന്നിവ യഥാക്രമം ആശാരി, കരുവാൻ, തട്ടാൻ, സാംബവ, നായർ സമുദായ അവകാശികൾ സമർപ്പിച്ചു. എ.യു. രാഘരാമൻ പണിക്കർ, കെ.കെ. വിഷ്ണുഭാരതീയസ്വാമി, വി.ആർ. ശിവദാസൻ, ടി.വി. ബാബു, ഡോ. സി.എം. ജോയ്, പ്രഫ. ഗോപാലകൃഷ്ണമൂർത്തി, വി.ഡി. രാമചന്ദ്രൻ, കെ.ഡി. ദാമോദരൻ, പി. മാധവമേനോൻ, കെ.എം. മോഹനമാരാർ, ടി.കെ. തിലകൻ, പാദൂർ മഠം രാമചന്ദ്രൻ, എം.കെ. ചന്ദ്രൻ, ഐ.വി. ഷാജു, മാണി ഒരുമനയൂർ, ടി.കെ. ബാലസുബ്രഹ്മണ്യൻ, കെ.ആർ. ഹരിനാരായണൻ എന്നിവർ സേതുബന്ധനവന്ദനത്തിന് നേതൃത്വം നൽകി. ശിങ്കാരിമേളം, കാവടി, കുമ്മാട്ടി ഘോഷയാത്ര, തെയ്യം, കരിങ്കാളി നൃത്തം, നാദസ്വരം, പഞ്ചവാദ്യം, ആനയോടുകൂടിയ എഴുന്നള്ളിപ്പുകൾ, നാടൻ പാട്ട്, കൈകൊട്ടിക്കളി തുടങ്ങിയ കലാരൂപങ്ങൾ അരങ്ങേറി.
Show Full Article
TAGS:LOCAL NEWS 
Next Story