Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫാഷിസ്​റ്റ്​ വിരുദ്ധ...

ഫാഷിസ്​റ്റ്​ വിരുദ്ധ മുന്നണി അനിവാര്യം ^പ്രഭാത് പട്നായിക്

text_fields
bookmark_border
ഫാഷിസ്റ്റ് വിരുദ്ധ മുന്നണി അനിവാര്യം -പ്രഭാത് പട്നായിക് തൃപ്രയാർ: ഇന്ത്യയിൽ ആഗോളീകരണത്തിനും ഫാഷിസത്തിനും എതിരെയുള്ള മുന്നണി രൂപവത്കരിക്കേണ്ട അനിവാര്യ സാഹചര്യമാണ് ഇന്നുള്ളതെന്ന് ഡോ. പ്രഭാത് പട്നായിക്. ജനചിത്ര ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന 'ഒക്ടോബർ വിപ്ലവം- ചരിത്രത്തിലും ചലച്ചിത്രത്തിലും' എന്ന ചലച്ചിത്രോത്സവം ഗൗരി ലങ്കേഷ് നഗറിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളീകരണത്തിനും ഫാഷിസത്തിനും എതിരെ തൊഴിലാളിവർഗവും കർഷകരും ഐക്യപ്പെട്ടുകൊണ്ടുള്ള മുന്നണിയാണ് നേതൃത്വം വഹിക്കേണ്ടത്. ജനാധിപത്യത്തെ സംരക്ഷിക്കേണ്ടത് തൊഴിലാളിവർഗത്തി​െൻറ കടമയായി വന്നിരിക്കുന്നു. ജി.എസ്.ടിയും നോട്ട് നിരോധനവും കർഷകർക്കിടയിലും തൊഴിലാളികൾക്കിടയിലും വൻപ്രതിസന്ധികളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇന്ത്യയിൽ കോർപറേറ്റ് ഫാഷിസമാണുള്ളത്. ഭയമുണ്ടാക്കലാണ് അതി​െൻറ ലക്ഷണം. പുരാണങ്ങളിലൂടെ അയുക്തിയുടെ വ്യാപനം നടത്തിക്കൊണ്ടാണ് ഇവിടെ ഫാഷിസം ഉയർന്നുവരുന്നത്. ഒക്ടോബർ വിപ്ലവമാണ് ഫാഷിസത്തി​െൻറ തകർച്ചക്ക് വഴിയൊരുക്കിയത്. അത് പ്രയോഗത്തി​െൻറ സിദ്ധാന്തം കൂടിയാെണന്ന് അദ്ദേഹം പറഞ്ഞു. ധനഞ്ജയൻ കെ. മച്ചിങ്ങൽ അധ്യക്ഷത വഹിച്ചു. എൻ. സ്മിത, സനിൽ ദിവാകരൻ, എ.വി. പ്രദീപ് ലാൽ, കിഷോർ കുമാർ എന്നിവർ പങ്കെടുത്തു. റഷ്യൻ സിനിമയായ ബാറ്റിൽഷിപ് പൊട്ടംകിൻ പ്രദർശിപ്പിച്ചു. നവംബർ 11 വരെ ഞായറാഴ്ചകളിൽ ശ്രീരാമ തിയറ്ററിൽ സിനിമ പ്രദർശനം, ചർച്ച, സെമിനാർ, പ്രഭാഷണങ്ങൾ എന്നിവയുണ്ടാകും. ഇതോടൊപ്പം നാട്ടിക നിയോജക മണ്ഡലത്തിലെ 10 പഞ്ചായത്തുകളിൽ സിനിമ പ്രദർശനങ്ങളും ചർച്ചകളും നടത്തും. നവംബർ 11ന് ഒക്ടോബർ എന്ന റഷ്യൻ സിനിമ പ്രദർശനവും ഇടതുപക്ഷം ഇന്ന് എന്ന സെമിനാറും നടത്തും ഇതോടെ പരിപാടികൾ സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story