Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇ^മെയിൽ ഹാക്കിങ്​:...

ഇ^മെയിൽ ഹാക്കിങ്​: ബുദ്ധികേന്ദ്രം വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥൻ; അന്വേഷണം രാജസ്ഥാനിലേക്ക്

text_fields
bookmark_border
ഇ-മെയിൽ ഹാക്കിങ്: ബുദ്ധികേന്ദ്രം വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥൻ; അന്വേഷണം രാജസ്ഥാനിലേക്ക് തൃശൂർ: ഇ-മെയിൽ ഹാക്ക് ചെയ്ത് വ്യവസായ ഗ്രൂപ്പി​െൻറ അക്കൗണ്ടിൽനിന്ന് ആറ് ലക്ഷം തട്ടിയ സംഘത്തിന് സാങ്കേതികോപദേശം നൽകിയത് സ്വകാര്യ ബാങ്കിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥനെന്ന് പൊലീസ്. കഴിഞ്ഞദിവസം അറസ്റ്റിലായ ഉത്തരേന്ത്യൻ സ്വദേശികളെ ചോദ്യം ചെയ്യുകയും ഇവരുടെ മൊബൈൽ ഫോൺ പരിശോധിക്കുകയും ചെയ്തപ്പോഴാണ് ഇൗ വിവരം ലഭിച്ചത്. മൊബൈൽ ഫോണിൽ 'ഡോൺ' എന്ന് രേഖപ്പെടുത്തിയ ഇയാളുടെ വ്യക്തമായ പേര് അറസ്റ്റിലായവർക്ക് അറിയില്ല. രണ്ട് പേരുകൾ ഇവർ പറഞ്ഞു. അവ യഥാർഥമല്ലെന്നാണ് പൊലീസി​െൻറ വിലയിരുത്തൽ. അറസ്റ്റിലായ രാജസ്ഥാൻ ഉദയപുർ സ്വദേശികളായ അമിത് അഗർവാൾ, അജയ് സാഹു എന്നിവരെ ഞായറാഴ്ച മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒാൺലൈൻ തട്ടിപ്പ് സംബന്ധിച്ച നിർണായക വിവരങ്ങൾ ഇനിയും പ്രതികളിൽനിന്ന് ലഭിച്ചേക്കുമെന്നാണ് പൊലീസ് കരുതുന്നത്. ഇതിനായി ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അടുത്തദിവസം പൊലീസ് കോടതിയിൽ അപേക്ഷ നൽകും. പ്രതികളുടെ മൊബൈൽ ഫോണിൽനിന്ന് ലഭിച്ച നമ്പർ പിന്തുടർന്ന് അന്വേഷണം രാജസ്ഥാനിലേക്ക് നീട്ടാനാണ് പൊലീസ് ആലോചിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story