Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജി.ഐ.ഒ ജില്ല നേതൃപഠന...

ജി.ഐ.ഒ ജില്ല നേതൃപഠന ക്യാമ്പ്​ സമാപിച്ചു

text_fields
bookmark_border
തൃശൂർ: ഭയം ഭരിക്കുന്ന കാലത്ത് ആത്മവിശ്വാസവും ധൈര്യവും ആർജവവുമാണ് നമ്മെ നയിക്കേണ്ടതെന്ന് ജി.ഐ.ഒ സംസ്ഥാന പ്രസിഡൻറ് അഫിദ അഹമ്മദ് പറഞ്ഞു. ജി.ഐ.ഒ ജില്ല നേതൃപഠന ക്യാമ്പി​െൻറ സമാപനചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. പെരുമ്പിലാവ് അൻസാർ വിമൻസ് കോളജിൽ മൂന്നുദിവസങ്ങളിലായി നടന്ന ക്യാമ്പ്‌ ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന വൈസ്‌ പ്രസിഡൻറ് ഉമ്മുകുൽസു ഉദ്ഘാടനം ചെയ്തു. ജി.ഐ.ഒ ജില്ല പ്രസിഡൻറ് ഹുസ്‌ന അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിലായി സലീം മമ്പാട്‌, ഫസ്‌ന മിയാൻ, കെ.എസ്‌. നിസാർ, ഇ.എം. മുഹമ്മദ്‌ അമീൻ, വി.എം. ബദീഉസ്സമാൻ, സൈനബ്‌ ചാവക്കാട്‌, ജുമൈൽ കൊടിഞ്ഞി, കെ.ടി. ഹുസൈൻ, സുലൈമാൻ അസ്‌ഹരി, ഇ.എം. അംജദ്‌ അലി, ശബീർ കൊടുവള്ളി, ശരീഫ അമീൻ, സുഹൈൽ ചാവക്കാട് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story