Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക്രൈസ്തവ ദേവാലയങ്ങള്‍...

ക്രൈസ്തവ ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് കവർച്ച; മോഷ്്ടാവ് പിടിയിൽ

text_fields
bookmark_border
വെള്ളിക്കുളങ്ങര: കൊടുങ്ങ സ​െൻറ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിലെ നേര്‍ച്ചപ്പെട്ടികള്‍ കവര്‍ന്ന മോഷ്ടാവ് അറസ്റ്റിൽ. ആലുവ ചെമ്പന്നൂര്‍ മേക്കാട് കാച്ചപ്പിള്ളി വീട്ടില്‍ പൗലോസ് എന്ന കോഴി പൗലോസിനെയാണ് (62) വെള്ളിക്കുളങ്ങര എസ്.ഐ. പി.കെ. മോഹിതും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രാത്രി കോടാലി ജങ്ഷനില്‍ സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കൊടുങ്ങ സ​െൻറ് സെബാസ്റ്റ്യന്‍സ് പള്ളിയിലും കോപ്ലിപ്പാടംകപ്പേളയിലും കഴിഞ്ഞ രാത്രി മോഷണം നടത്തിയത് ഇയാളാണെന്ന് വ്യക്തമായത്. ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിവരുന്ന കുപ്രസിദ്ധ കള്ളനാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. മോഷണക്കേസില്‍ അകപ്പെട്ട് ആലുവ സബ് ജയിലിലായിരുന്ന ഇയാൾ ഒരു മാസം മുമ്പാണ് പുറത്തിറങ്ങിയത്. വെള്ളിക്കുളങ്ങര, അങ്കമാലി, മാള, കാട്ടൂർ, ചെങ്ങമനാട്, ഇരിങ്ങാലക്കുട തുടങ്ങിയ സ്റ്റേഷനുകളിലെ 30ഒാളം മോഷണക്കേസുകളില്‍ ഇയാള്‍ പ്രതിയായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story