Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസി.​െഎയുടെ വീടുകയറി...

സി.​െഎയുടെ വീടുകയറി ആക്രമണം; മൂന്നുപേർക്ക്​ മർദനമേറ്റതായി പരാതി

text_fields
bookmark_border
സി.െഎയുടെ വീടുകയറി ആക്രമണം; മൂന്നുപേർക്ക് മർദനമേറ്റതായി പരാതി തൊടുപുഴ: വാഹനത്തിന് വഴി കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് സ്പെഷൽ ബ്രാഞ്ച് സി.ഐയുടെ വീട്ടിൽക്കയറി പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർഥികളെ ഉൾപ്പെടെ മൂന്നുപേരെ മർദിച്ചതായി പരാതി. ഞായറാഴ്ച വൈകീട്ട് 4.45ഒാടെ കുമ്മംകല്ലിലാണ് സംഭവം. സ്പെഷൽ ബ്രാഞ്ച് സി.ഐ കെ.എൻ. ഷാജിമോ​െൻറ മക്കളായ അക്ഷയ് ഷാജി (17), അമൽ ഷാജി (19), സഹോദര പുത്രൻ കമൽ പുരുഷോത്തമൻ (17) എന്നിവരെയാണ് ആക്രമിച്ചത്. ഇവർ ജില്ല സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. സി.ഐയുടെ മാതാവ് കമലാക്ഷിയെ തള്ളിവീഴ്ത്തുകയും ഭാര്യ ഷൈലജയോട് മോശമായി സംസാരിക്കുകയും ആക്ഷേപിക്കുകയും ചെയ്തു. മാസങ്ങൾക്ക് മുമ്പ് പക്ഷാഘാതം പിടിപെട്ട് കിടപ്പിലായ മൂലമറ്റം എടാട് സ്വദേശിയായ സി.ഐ ഷാജിമോൻ ഇപ്പോൾ ജില്ല ആയുർവേദ ആശുപത്രിയിൽ ചികിത്സയിലാണ്. ചികിത്സക്കായാണ് കുമ്മംകല്ലിന് സമീപം വീട് വാടകക്കെടുത്ത് താമസിക്കുന്നത്. ഞായറാഴ്ച 4.30ഒാടെ കാറിൽ പോകുേമ്പാൾ മുന്നിൽ പോയ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളുമായി വാഹനം മുന്നോട്ട് കയറ്റിവിടുന്നത് സംബന്ധിച്ച് ചെറിയ തർക്കം ഉണ്ടായതായി ആശുപത്രിയിൽ കഴിയുന്നവർ പറഞ്ഞു. രണ്ടംഗസംഘം ഇവരെ വെല്ലുവിളിച്ച ശേഷം മുന്നോട്ടുപോയി. താമസിക്കുന്ന വീട്ടിലേക്ക് കാർ കയറാൻ തുടങ്ങിയപ്പോൾ ബൈക്കിട്ട് ഇവർ തങ്ങളെ തടഞ്ഞു. വെല്ലുവിളി നടത്തി പോയ ഇവർ കുറച്ചുകഴിഞ്ഞ് തിരികെ പതിനഞ്ചുപേരോളം വരുന്ന സംഘവുമായി എത്തി വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. തടസ്സം പിടിക്കാനെത്തിയ വല്യമ്മയെയും തള്ളിവീഴ്ത്തി. വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തിയാണ് യുവാക്കളെ ആശുപത്രിയിൽ എത്തിച്ചത്. യുവാക്കളുടെ മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story