Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്​കൂൾ, അംഗൻവാടി...

സ്​കൂൾ, അംഗൻവാടി കുട്ടികളെ ത്വഗ്​രോഗ പരിശോധനക്ക്​ വിധേയമാക്കും –മന്ത്രി ശൈലജ

text_fields
bookmark_border
സ്കൂൾ, അംഗൻവാടി കുട്ടികളെ ത്വഗ്രോഗ പരിശോധനക്ക് വിധേയമാക്കും –മന്ത്രി ശൈലജ തിരുവനന്തപുരം: സംസ്ഥാനത്തെ സമ്പൂർണ കുഷ്ഠരോഗ മുക്തമാക്കുന്നതി​െൻറ ഭാഗമായി മുഴുവന്‍ സ്കൂളുകളിലെയും അംഗന്‍വാടികളിലെയും കുട്ടികളെ ത്വഗ്രോഗ പരിശോധനക്ക് വിധേയമാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഒപ്പം തീരപ്രദേശങ്ങളിലും നഗരചേരികളിലും ഗോത്ര വര്‍ഗ മേഖലകളിലും താമസിക്കുന്നവരെയും രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരെയും പരിശോധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായും മന്ത്രി അറിയിച്ചു. അന്യസംസ്ഥാന തൊഴിലാളികളെ പരിശോധിച്ച് ചികിത്സ ലഭ്യമാക്കുന്നതിന് പ്രത്യേക കര്‍മപദ്ധതി നടപ്പാക്കിവരുകയാണ്. സംസ്ഥാനത്ത് 500 ലേറെ പേര്‍ക്ക് പ്രതിവര്‍ഷം കുഷ്ഠരോഗം പിടിപെടുന്നുണ്ട്. 2016–17 ല്‍ പുതുതായി കണ്ടുപിടിച്ച 496 രോഗികളില്‍ 36 പേര്‍ കുട്ടികളും 65 പേര്‍ കുഷ്ഠരോഗം മൂലം ദൃശ്യമായ വൈകല്യം ബാധിച്ചവരുമാണ്. മൈക്കോ ബാക്ടീരിയം ലെപ്രെ എന്ന ഒരിനം ബാക്ടീരിയയാണ് രോഗത്തിന് കാരണം. രോഗാണുക്കളുടെ സംക്രമണ ശക്തി വളരെ കുറവായതിനാലും സമൂഹത്തിലെ 90 ശതമാനം ആളുകളിലും ഈ രോഗത്തിനെതിരെയുള്ള പ്രതിരോധ ശേഷിയുള്ളതിനാലും പെട്ടെന്ന് മറ്റുള്ളവര്‍ക്ക് പിടിപെടുകയില്ല. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ രോഗലക്ഷണം പ്രത്യക്ഷപ്പെടാന്‍ സാധാരണയായി മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ വേണ്ടിവന്നേക്കാം. സ്പര്‍ശനശേഷി കുറഞ്ഞതോ ഇല്ലാത്തതോ ആയ നിറം മങ്ങിയതോ, ചുവന്നതോ ആയ പാടുകളാണ് കുഷ്ഠരോഗത്തി​െൻറ പ്രാരംഭ ലക്ഷണം. തൊലിപ്പുറത്തുണ്ടാകുന്ന എല്ലാ നിറവ്യത്യാസങ്ങളെയും പാടുകളെയും മരവിപ്പുകളെയും പരിശോധനക്ക് വിധേയമാക്കേണ്ടതാണെന്ന ബോധം സമൂഹത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചാല്‍ കുഷ്ഠരോഗത്തെ സമൂഹത്തില്‍നിന്ന് നിര്‍മാര്‍ജനം ചെയ്യാൻ സാധിക്കും. സാമൂഹിക സാമ്പത്തിക പാരിസ്ഥിതിക മേഖലകളിലെ സുസ്ഥിരവികസന ലക്ഷ്യങ്ങളില്‍ സർക്കാർ കുഷ്ഠരോഗ നിര്‍മാര്‍ജനം ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story