Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപഞ്ചായത്തുതലത്തിൽ...

പഞ്ചായത്തുതലത്തിൽ വനിതാ ബീറ്റ് ഓഫിസർമാർ: മാർഗനിർദേശങ്ങൾ പുറത്തിറക്കി

text_fields
bookmark_border
പഞ്ചായത്തുതലത്തിൽ വനിതാ ബീറ്റ് ഓഫിസർമാർ: മാർഗനിർദേശങ്ങൾ പുറത്തിറക്കി തിരുവനന്തപുരം: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ വർധിപ്പിക്കുന്നതിനും പരാതി പരിഹാരം വേഗത്തിലാക്കുന്നതിനും ലക്ഷ്യമിട്ട് പഞ്ചായത്തുതലങ്ങളിൽ നിയോഗിക്കുന്ന പൊലീസി​െൻറ വനിതാ ബീറ്റ് ഓഫിസർമാർക്കുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവായി. എല്ലാ ചൊവ്വാഴ്ചയും രാവിലെ 10.30 മുതൽ ഉച്ചക്ക് ഒന്നുവരെ വനിതാ പൊലീസ് ഓഫിസർ പഞ്ചായത്ത് ആസ്ഥാനത്തോ പഞ്ചായത്ത് അധികൃതരുമായി ആലോചിച്ച് ഇതിനായി നിർദേശിക്കുന്ന സ്ഥലത്തോ പരാതികൾ സ്വീകരിക്കും. ഒരു വനിതാ ബീറ്റ് ഓഫിസർ തനിക്ക് ചുമതലയുള്ള ഗ്രാമപഞ്ചായത്തിലെ സ്ത്രീകൾ, കുട്ടികൾ എന്നിവരിൽനിന്നുള്ള പരാതികൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. പരാതികൾ രജിസ്റ്ററിൽ രേഖപ്പെടുത്തണം, കഴിയുന്നത്ര പരാതികൾക്ക് അവിടെെവച്ചുതന്നെ പരിഹാരം കാണാൻ ശ്രമിക്കണം. പരാതിയിൽ നേരിട്ട് കേസെടുക്കാവുന്ന കുറ്റകൃത്യങ്ങളെപ്പറ്റി സൂചനയുണ്ടെങ്കിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ബന്ധപ്പെട്ട എസ്.ഐമാർക്ക് നിർദേശം നൽകണം. പരാതിക്കാർക്ക് ആവശ്യമായ നിയമപരമായ അവബോധവും സഹായവും നൽകണം. പൊലീസ് പരിഹരിക്കേണ്ടതല്ലാത്ത പരാതികളിൽ പരിഹാരം കാണാൻ ആരെ എങ്ങനെ സമീപിക്കണം തുടങ്ങിയ നിർദേശങ്ങളും നൽകണം. പരാതികൾ ഗൗരവപൂർവം കണക്കിലെടുക്കണം. പരാതിപരിഹാരവേളയിൽ ബാഹ്യസ്വാധീനങ്ങൾക്ക് വഴങ്ങരുത്. കേസുകളും പരാതികളുമായും ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ പുറത്തുപറയരുത്. സ്വത്തുതർക്കം, സാമ്പത്തിക ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട ആവലാതികളിൽ തീർപ്പുകൽപിക്കാൻ പാടില്ല. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങൾ ഉൾപ്പെടെയുള്ള ബോധവത്കരണങ്ങളും ഇടക്കിടെ നടത്തണം. സാധ്യമായ സ്ഥലങ്ങളിൽ വനിതകൾക്കുള്ള സ്വയംപ്രതിരോധ പരിശീലനങ്ങളും സംഘടിപ്പിക്കാം. ലഹരി ഉപയോഗം, സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ, ഗുണ്ടാപ്രവർത്തനങ്ങൾ തുടങ്ങിയവ നിരീക്ഷിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുകയും വേണം. പഞ്ചായത്തിൽ ഒറ്റക്ക് താമസിക്കുന്ന വയോധികരുടെയും സ്ത്രീകളുടെയും വിവരം ശേഖരിച്ച് വാർഡ്/പഞ്ചായത്ത് അംഗങ്ങളുടെ സഹായത്തോടെ ഇവർക്ക് ആവശ്യമായ പരിരക്ഷ ഉറപ്പുവരുത്താനും നടപടിയെടുക്കണം. ഈ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ സഹായവും മേൽനോട്ടവും എല്ലാ എസ്.എച്ച്.ഒമാരും മറ്റു മേലുദ്യോഗസ്ഥരും നൽകണമെന്നും സർക്കുലറിൽ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story