Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകളിമൺപാത്ര നിർമാണ...

കളിമൺപാത്ര നിർമാണ തൊഴിലാളി ​യൂനിയൻ ജില്ല കൺവെൻഷൻ

text_fields
bookmark_border
തൃശൂർ: സംസ്ഥാന സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൻ. കുട്ടമണി ഉദ്ഘാടനം ചെയ്തു. എം.കെ. കുമാരൻ വരവട്ടൂർ അധ്യക്ഷത വഹിച്ചു. നാരായണ പുതുശ്ശേരി, ഉണ്ണികൃഷ്ണൻ ചൂണ്ടൽ, ഹരിദാസ് അകമ്പാടം, മണി അകമ്പാടം, സംസ്ഥാന ജോ. സെക്ര. എ. ഗോപകുമാർ, രാജൻ ചൂരുപാറ എന്നിവർ സംസാരിച്ചു. 27 അംഗ ജില്ലാ കമ്മിറ്റിയും 11 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയും തിരഞ്ഞെടുത്തു. എം.വി. അരവിന്ദാക്ഷൻ സ്വാഗതവും ഹരിദാസ് അകമ്പാടം നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എൻ.വി. അരവിന്ദാക്ഷൻ (പ്രസി), അമ്മിണി ആളൂർ, ഉണ്ണി കെ.എൻ. പുതുശ്ശേരി, ഗീത കണ്ടാനശ്ശേരി, ടി.സി. മണി ചൂണ്ടൽ (വൈസ് പ്രസി), ഹരിദാസ് അകമ്പാടം (സെക്ര), ഉണ്ണികൃഷ്ണൻ ചൂണ്ടൽ, കുഞ്ചി ആളൂർ, തങ്കമണി കൊണ്ടാഴി, മണി അകമ്പാടം (ജോ. സെക്ര), പഴയന്നൂർ രാജ്കുമാർ (ട്രഷ). വയോജനങ്ങളെ ആദരിച്ചു ചേർപ്പ്: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ വല്ലച്ചിറ യൂനിറ്റ് വയോജനദിനം ആചരിച്ചു. നാടക അഭിനേതാവ് ടി.വി. വാസുദേവൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ടി.വി. വേണു അധ്യക്ഷത വഹിച്ചു. തങ്കമണി, കൊച്ചുമോൾ, ശാരദ എന്നിവരെ മുൻ ബ്ലോക്ക് പ്രസിഡൻറ് പി. രാമൻകുട്ടി മേനോൻ ആദരിച്ചു. ഡോ. ടി.എൻ. അനൂപ്കുമാർ ക്ലാസെടുത്തു. ചേർപ്പ് നോർത്ത് യൂനിയ​െൻറ ദിനാചരണം ചേർപ്പ് പഞ്ചായത്ത് പ്രസിഡൻറ് സി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഇ.പി. ദേവസി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് എൻ.കെ. സഹദേവൻ, പി.കെ. ലാൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി വി.പി. ജോസ് സ്വാഗതവും വൈസ് പ്രസിഡൻറ് ഗ്രേസി ജോൺസൺ നന്ദിയും പറഞ്ഞു. കെ.എസ്.എസ്.പി.യു ചേർപ്പ് സൗത്ത് യൂനിറ്റി​െൻറ ദിനാചരണം ചേർപ്പ് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഹസീം അക്ബർ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് കെ.ജി. ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. വയോജനങ്ങളെ ഹസീന അക്ബർ ആദരിച്ചു. ഡോ. അഞ്ജന ക്ലാസെടുത്തു. സെക്രട്ടറി കെ. രാമകൃഷ്ണൻ, എം.കെ. അബ്ദുൽ കലാം, പി.എ. വേലായുധൻ, സി.ആർ. ദിവാകരൻ, എം.ആർ. കാളിക്കുട്ടി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story